Friday, August 22, 2008

തൃണമൂലം



20ന് വൈകീട്ട് ഇടതുപണിമുടക്ക് കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ കേട്ടത് :

‘വയനാട്ടില്‍ സ്ക്കൂളില്‍ കേറി വിദ്യാര്‍ത്ഥിയേയും അധ്യാപകനേയും ആ‍ക്രമിച്ചു... കണ്ണൂരില്‍ തപ്പാലാപ്പീസ് ആക്രമിച്ചു..കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു..കോട്ടയത്ത് ഏജീസ് ഓഫീസ് ആക്രമിച്ചു....
25000കോടിയുടെ നിക്ഷേപം കോണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എങ്ങ്ങ്ങ്ങ്ങ്നെ വരും?????

ആ‍ാ‍ാ‍ാ‍ാര് വരും?????‘
(ശ്ശേ.... എഴുത്തില്‍ ഒരു പഞ്ച് കിട്ടുന്നില്ല. വായിക്കുമ്പോള്‍ കോട്ടയം നസീറിനെ ഓര്‍ത്താല്‍ മതി)


22ന് വാര്‍ത്തയില്‍ കേട്ടത്:

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ത്രുണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും നടത്തുന്ന പ്രക്ഷോഭം കാരണം തങ്ങളുടെ കാര്‍ നിര്‍മ്മാണ ഫാ‍ക്റ്ററി അവിടെ നിന്നും മാറ്റാന്‍ ടാറ്റ ആലോചിക്കുന്നു.
(അറിഞ്ഞിടത്തോളം, ഇന്ത്യയില്‍ ഇന്നെവരെയുണ്ടായിട്ടുള്ളതിലും ഏറ്റവും മെച്ചപ്പെട്ട കോംപന്‍സേഷന്‍ കൊടുത്തുകൊണ്ടാണ് അവിടെ ആള്‍ക്കാരെ കുടിയൊഴിപ്പിച്ചത്. മറ്റു പല പ്രശ്നങ്ങളിലും CPMമായി ഇടഞ്ഞുനില്‍ക്കുന്ന CPI, RSP, Forward Block എന്നീ പാര്‍ട്ടികളും സിംഗൂര്‍ വിഷയത്തില്‍ CPMനോടൊപ്പമാണ്. )

ഇടതുപക്ഷവിരോധം മാത്രം വിസര്‍ജ്ജിക്കുന്ന ബൂലോകത്തെ തൃണമൂലങ്ങള്‍(ആസ് ഹോള്‍സ് എന്നു മലയാളം)
എന്തു പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.

6 comments:

മൂര്‍ത്തി said...

ബംഗാളിന്റെ വികസനം മമത മുടക്കിയില്ലെങ്കില്‍ മമതയുടെ (രാഷ്ട്രീയ)വികസനം മുടങ്ങും. :)

ബന്ദിനെതിരെ ഉപവാസമിരുന്ന ആരോ ഉണ്ടായിരുന്നല്ലോ കേരളത്തില്‍..കുറച്ച് കാലം കഴിഞ്ഞ് യു.ഡി.എഫ് ബന്ദ് പ്രഖ്യാപിച്ചപ്പോള്‍ “വ്യക്തിപരമായി ബന്ദിനെതിരും സംഘടനാപരമായി ബന്ദിനനുകൂലവും” എന്ന സ്റ്റാന്‍ഡ് എടുത്തു ടിയാന്‍..ഒരു പത്രവും പരിഹസിക്കാനുണ്ടായില്ല.

അദ്ദിന്റെ കെടപ്പങ്ങിനെയാണ് ജിവി

മുക്കുവന്‍ said...

25000കോടിയുടെ നിക്ഷേപം.. CPI/CPM party will get.. thats what they meant. :)

may be pinarayi has more than that right now.

മായാവി.. said...

സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു വിഭാഗം. സത്യത്തില്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ സമാധാനപ്രിയരാണ്(അണികളെയല്ല) അവരെ അനുസരിച്ച് അണികളും കുഴപ്പമിക്ല്ലാതെ പോകുകയായിരുന്നു...അപ്പൊഴാണ്‍ ബാബരിമസ്ജിദ് പൊളിക്കപ്പെടുന്നത്, നോര്ത്തിന്ത്യയിലും മറ്റും കലാപമുണ്ടായെങ്കിലും കേരളജനതെയെ അത് ബാധിക്കാതിരുന്നത് മുസ്ലിം ലീഗ് നേതാക്കളുടെ സംയമനം തന്നെയായിരുന്നു..പക്ഷെ നികൃഷ്ട ജീവികളായ മാര്ക്സിസ്റ്റ്കാര്‍ ആ അവസരം തങ്ങള്ക്കനുകൂലമാക്കാമെന്ന് നിനച്ച് മുസ്ലിം യുവാക്കളെ പിരിയിളക്കി വിട്ടു..അധികാരത്തിനു വേണ്ടി മുസ്ലിം ലീഗ് മിണ്ടാതിരിക്കുന്നെന്നായി ആരോപണം, അങ്ങനെ സമുദായത്തെ വെടക്കാക്കി തനിക്കാക്കാമെന്ന് നിനച്ച സഖാക്കളുടെ തന്ത്രം്‌ ഫലിച്ചു, വെടക്കായി പക്ഷെ തനിക്കായില്ല..എന്‍ ഡി എഫിന്റെ മിക്കവാറുമെല്ലാ പ്രവര്ത്തകരും പഴയകാല ഡിഫിക്കാരാണ്...അങ്ങനെ മുസ്ലിം യുവാക്കള്‍ കൊഴിഞ്ഞു പോകുന്നത് കണ്ടാ ഹാലിലാണ്‍ പിണറായിക്ക്‌ എന്ഡിഎഫിനെ എതിര്ക്കാന്‍ തോന്നിയത്, കയ്യിന്ന് വിട്ട അമ്പുപോലെയായി കാര്യങ്ങള്....ഇനി കേരളസമൂഹമേ അനുഭവിക്കുക സഖാക്കളുടെ രാഷ്റ്റ്രീയ തന്ത്രങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുക.

ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...

this