Friday, April 16, 2010

തരൂര്‍ പരീക്ഷണം പരാജയം

ശശി തരൂരിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയുടെ ഉദ്ദേശ്യങ്ങളെന്തൊക്കെയായിരുന്നൂ? സദുദ്ദേശമായിരുന്നു. മന്മോഹന്‍സിങ്ങ് എന്ന വിജയകരമായ പരീക്ഷണത്തിനുശേഷം അതിന്റെ രണ്ടാം തലമുറയെ വാര്‍ത്തെടുക്കുക. വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം, നല്ല ഇംഗ്ലീഷ്, അന്താരാഷ്ട്രലാവണങ്ങളിലെ ഉയര്‍ന്നജോലി - ഇതുമൂന്നും ഉള്ള ഒരാള്‍ തീര്‍ച്ചയായും ഇന്ത്യന്‍ മിഡില്‍ക്ലാസ്സിന്റെ അരാധ്യപുരുഷനായിമാറും. ഇന്ത്യന്‍ മിഡില്‍ക്ലാസ്സില്‍ ഗണ്യമായ ഒരു വിഭാഗം തരൂര്‍ ഫാന്‍സ് അസോസിയേഷനും രൂപീകരിച്ച് പുള്ളി ചെയ്യുന്ന എന്തുകാര്യത്തിനും പിന്തുണയുമായി ഇവിടെയുണ്ട് എന്നകാര്യം ശരിതന്നെ, എന്നാല്‍ ഫാന്‍സ് അസോസിയേഷന്‍ ശരിക്കങ്ങ് ക്ലച്ച് പിടിച്ചു എന്ന് പറയാനാവില്ല. ഇന്ത്യന്‍ മിഡില്‍ക്ലാസിന്റെ 90%യും(ബാക്കി 10%ത്തെ ചേര്‍ക്കാനാവില്ല, ഏത് ക്ലാസ്സിലും മൂല്യങ്ങളുള്ളവര്‍ 10% കാണും) ഫാന്‍സ് അസോസിയേഷനില്‍ ചേര്‍ത്തതിനുശേഷം മതിയായിരുന്നു തരൂരിന്റെ എടുത്തുചാട്ടങ്ങള്‍. ഈ സന്ദര്‍ഭത്തില്‍ മന്മോഹന്റെ രണ്ടാം തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിനായി പുതിയ റിക്രൂട്ട്മെന്റുകള്‍ വേണ്ടിവന്നേക്കും. ‍

മന്മോഹന്റെ രണ്ടാം തലമുറ എന്നുപറയുമ്പോള്‍ അയാള്‍ തീര്‍ച്ചയായും വ്യക്തി എന്ന നിലയില്‍ ക്ലീന്‍ ആയിരിക്കണം. ഐ പി എല്‍ വിവാദത്തോടെ തരൂരിന്റെ വ്യക്തിത്വത്തിന്റെ രണ്ട് സുന്ദരന്‍ കവിളിലും അടികിട്ടിയിരിക്കയാണ്. ഒന്നാമത്തെത് ഔദ്യോഗികം. കൊച്ചി ടീമിനായി നടത്തിയ ചരടുവലികളില്‍ അപ്പടി അഴിമതിയുടെ താളം. രണ്ടാമത്തെത് കുടുംബപരം. വേര്‍പെട്ട രണ്ട് ദാമ്പത്യങ്ങളുള്ള, പുതിയൊരു ദാമ്പത്യത്തിന്റെ വക്കില്‍ ഉള്ള ആളാണെന്നുമുള്ളത് എക്സ്പോസ് ചെയ്യപ്പെട്ടു. മറ്റൊരു പൈങ്കിളിക്കഥകൊണ്ട് ലളിത് മോഡിയെ നേരിടാന്‍ ശ്രമിച്ചത് അതിലും വലീയ നാണക്കേടായി.

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തരൂരിന്റെ ഭാവിയെ ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്നത് ഇത് രണ്ടുമല്ല, മലയാളികളായ ഫാന്‍സുകാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വാദമാണ്. വടക്കേ ഇന്ത്യന്‍ ലോബിക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു തെക്കെ ഇന്ത്യക്കാരനാണ് തരൂര്‍ എന്ന നിലയില്‍ കക്ഷിയെ പ്രതിരോധിക്കുന്നത് ആത്മഹത്യാപരമാണ്. തരൂര്‍ ദല്‍ഹി നായരാണ് എന്ന നായര്‍ സമുദായ നേതാവ് സുകുമാരന്‍ നായരുടെ പ്രസ്താവനയെ നമ്മള്‍ പുച്ഛിച്ചിട്ടുണ്ടെങ്കിലും അതിന്റെ പോസിറ്റീവ് സൈഡ് ഇപ്പോള്‍ ആലോചിച്ചു പോവുകയാണ്.

അതൊക്കെ അവിടെ നില്‍ക്കട്ടെ, ഒരുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ അധികാരത്തിലേറാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ പ്രയോരിറ്റീസ് എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് പൌരബോധമുള്ള നമ്മള്‍ ഇപ്പോഴേ ചിന്തിക്കേണ്ടേ? ഫസ്റ്റ് പ്രയോരിറ്റിയായി എനിക്കൊരുകാര്യം നിര്‍ദ്ദേശിക്കാനുണ്ട് - ഐ പി എല്‍ ടീം പോലെ വന്‍ വികസനസാധ്യതയുള്ള ഒരു കാര്യം നേടാനായി യത്നിച്ച സുനന്ദ പുഷ്കറിനു കേരളത്തിലെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളുടെയും 25% ഓഹരികള്‍ സ്വെറ്റ് ഇക്വിറ്റിയായി നല്‍കണം. നിങ്ങളെന്ത് പറയുന്നു?

ശശി തരൂരിനെ അറിയാത്ത തരൂരുകാരന്‍ എന്ന എന്റെ പഴയപോസ്റ്റുകൂടി വായിക്കാന്‍ താല്പര്യം.

16 comments:

shaji.k said...

പ്രിയ ജീവി ,
ഐ പി എല്‍ വിഷയത്തില്‍ ഞാന്‍ തരൂരിന്റെ കൂടെയാണ്. അതില്‍ അഴിമതിയുണ്ടോ സ്വജനപക്ഷവാദം മുതലായ കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ് , അത് വേറെ കാര്യം. ഇവിടെ കേരളത്തിലേക്ക് ഒരു ടീം
വരുന്നതില്‍ എന്താ കുഴപ്പം, കേരളത്തിലുള്ള മറ്റെല്ലാ പ്രശ്നങ്ങളും തീര്‍ത്തിട്ടുമതി ഐപിഎല്‍ എന്ന് വിചാരിക്കുന്നുണ്ടോ.
ഈ വടക്കന്‍ ഗോസ്സായിമാരോട് എതിരിട്ടു ഇന്ത്യയില്‍ ഒന്നും നടക്കില്ല അതാണ്‌ ഈ സംഭവവും തെളിയിക്കുന്നത്, നടന്നിട്ടുണ്ടെങ്കില്‍ /നടത്തിയിട്ടുണ്ടെങ്കില്‍ അത് തമിഴന്മാരാണ്. ഇവിടന്നു പോകുന്നവര്‍ ദേശീയ കാഴ്ചപാട്, മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു വിശാലമനസ്കരാവും.

അമേരിക്ക ഇറക്കുമതി ചെയ്ത ആളാണ്‌ തരൂര്‍ എന്നാ വാദം ഇലക്ഷനില്‍ കുറെ പറഞ്ഞു നോക്കിയില്ലേ ,സാമ്രാജത്വവിരോധികള്‍
എന്നവകാശപെടുന്ന വര്‍ഗീയ
വാദികള്‍,എന്നിട്ടെന്തുണ്ടായി. അമേരിക്കക്ക് അവരുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഈ ഒരു തരൂര്‍ മാത്രേമേ ഉള്ളൂ, ഇതൊക്കെ ആര് വിശ്വസിക്കാന്‍. ഇന്ത്യയിലുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ മൊത്തത്തില്‍ തന്നെ അമേരിക്കന്‍ സാമ്രജത്വത്തിന്റെ പിണിയാളുകള്‍ ആണ് ,പിന്നെയെന്തിന് ഒരു തരൂരിനെ ഇറക്കുമതി ചെയ്യണം. ഇപ്പോള്‍ നടക്കുന്ന ഭരണവും ഇനി നടക്കാന്‍ പോകുന്നതും നിയന്ത്രിക്കുന്നത്‌ അമേരിക്കയായിരിക്കും.

തരൂര്‍ പരാജയ പെട്ടാലും ഇല്ലെങ്കിലും നഷ്ടം കേരളത്തിനു തന്നെ.

യു ഡി എഫ് സര്‍ക്കാരിന്റെ പ്രിയോരിട്ടിയെ പറ്റി ചോദിക്കുന്നല്ലോ, എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രിയോരിറ്റി എന്തായിരുന്നു ഈ നാല് വര്ഷം കൊണ്ട് എന്തൊക്കെ നടപ്പിലാക്കി എന്നൊക്കെ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

ഷാജി ഖത്തര്‍.

Unknown said...

"ശശി തരൂരിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയുടെ ഉദ്ദേശ്യങ്ങളെന്തൊക്കെയായിരുന്നൂ?"

പോയി പോയി അമേരിക്ക ഈ ഇറക്കുമതിയും തുടങ്ങിയൊ? വെറുതെയല്ലാ തോമാസ് ഐസക്കും അമേരിക്കന്‍ ചാരനാണെന്ന് പാര്‍ട്ടിക്കാര്‍ പറയുന്നത്.
ഒരു ഉളുപ്പും ഇല്ലാതെ നുണപറയാന്‍ ശ്രമിക്കുന്ന ലാവ്ലിന്‍ പിണറായിയുടെ അനുയായിതന്നെ!

ഷൈജൻ കാക്കര said...

തരൂരിനെതിരെ അന്വേഷണം വേണമെന്ന്‌ പറയുന്ന മലയാളികൾപോലും I.P.L ന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല.


ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ, നടുകഷ്ണം തന്നെ തിന്നുക, അല്ല പിന്നെ....

ജിവി/JiVi said...

ഷാജി,

ഏതുവിധേനയും കേരളത്തിന് ഒരു ഐ പി എല്‍ ടീം എന്നത് ശരിയായ നിലപാടല്ല. രണ്ട് ഫ്രോഡുകള്‍ ഏറ്റുമുട്ടുമ്പോള്‍ അതിലൊരാള്‍ മലയാളിയായതുകൊണ്ട്, കേരളത്തിനുവേണ്ടി എന്നതുകൊണ്ട് അയാളോടൊപ്പം നില്‍ക്കണമെന്നാണോ? ദേശീയത മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ് കുറച്ചു പേരെങ്കിലും നില്‍ക്കുന്നതുകൊണ്ടാണ് ഇന്ത്യ എന്ന രാജ്യം നിലനില്‍ക്കുന്നതും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തപ്പെടുന്നതും. വടക്കന്‍ ഗോസായിമാരോട് ഏറ്റുമുട്ടുന്ന ഒരു തെക്കന്‍ എന്ന നിലയില്‍ തരൂരിനെ സപ്പോര്‍ട്ട് ചെയ്യല്ലേ. അത് ദോഷം ചെയ്യുക അങ്ങേര്‍ക്ക് മാത്രമായിരിക്കും.

ഈ ഗവ. എന്തു പ്രയോരിറ്റി? മൊത്തം വികസനവിരോധികളല്ലേ! കുറെ പെന്‍ഷന്‍ പദ്ധതികളും പൊതുമേഖലയെ ലാഭത്തിലാക്കലും നികുതി വരുമാനം വര്‍ദ്ധിപ്പിക്കലും വൈദ്യുതപദ്ധതികളുണ്ടാക്കലും പോലത്തെ മാങ്ങാത്തൊലികളല്ലാതെ മറ്റെന്ത് ചെയ്യാന്‍! അതുകൊണ്ടല്ലേ അടുത്ത വികസനഭരണത്തിന്റെ പ്രയോരിറ്റീസ് നമ്മള്‍ ഇപ്പളേ ചിന്തിക്കണമെന്ന് പറയുന്നത്.

മിക്കളേ,

ഞാന്‍ കൊടുത്ത പഴയ പോസ്റ്റിന്റെ ലിങ്കുകൂടി വായിക്കാന്‍ അപേക്ഷ.

ഇന്നത്തെ ദിവസം തന്നെ ലാവ്ലിന്‍ നുണകളെപ്പറ്റി പറയണം!!

കാക്കര,

എല്ലാ ഐ പി എല്‍ ഇടപാടുകളെപ്പറ്റിയും അന്വേഷിക്കണമെന്നാണ് സി പി എം നിലപാടെടുത്തിട്ടുള്ളത്.

ജനശക്തി said...

കേന്ദ്രമന്ത്രി ശശി തരൂര്‍ ഐപിഎല്‍ ടീം രൂപീകരിക്കുന്നതിനുവേണ്ടി നടത്തുന്ന ശ്രമത്തിന്റെ പകുതിയെങ്കിലും വെട്ടിക്കുറച്ച കേരളത്തിന്റെ റേഷന്‍ വിഹിതം പുനസ്ഥാപിക്കാന്‍ നടത്തട്ടെ അദ്ദേഹത്തെ നമിക്കാം. ഇതേശ്രമം ആസിയാന്‍ കരാറിന്റെ പേരില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കുവേണ്ടി നടത്തട്ടെ നമുക്ക് കയ്യടിക്കാം. -തോമസ് ഐസക്ക്

ലാവലിനും വായിക്കാം.
ലാവലിന്‍ പൊളിഞ്ഞ കള്ളങ്ങള്‍ - ഫ്ലാഷ് ബാക്ക്

വി ബി എന്‍ said...

Jivi,
Well said..

Lavlin Pinarayi - If he meant Com. Pinarayi Vijayan, He doesn't know any thing about CPIM..!
First of all in CPIM there is no followers for individuals. Followers are for Party only..
And the truth about Lavlin is coming out. But these donkeys cannot accept the truth.

Anonymous said...

പ്രിയ ജീവി,
കേരളത്തിനു കിട്ടേണ്ട ഐ.പി.എല്‍ കിട്ടാതാവുന്നു എന്ന് കേട്ടപ്പോള്‍ കുറച്ചു ദേഷ്യവും സങ്കടവും വന്നു അപ്പോള്‍ തികച്ചും ഒരു പ്രാദേശികവാദി ആയി മാറി,ഒരു പ്രാദേശിക കക്ഷി ഉണ്ടായിരുന്നെങ്കില്‍ കേരളത്തിനു വേണ്ടി ശക്തമായി വാദിക്കുമായിരുന്നു,ഈ ദേശീയ കാഴ്ചപ്പാട് ,മാങ്ങാതൊലി എന്നൊക്കെ തോന്നി. വടക്കന്‍ ഗോസായി മാരോട് കടുത്ത കോപവും തോന്നി.'മാങ്ങാതൊലി' എന്ന വാക്ക് ഞാന്‍ ഉപയോഗിക്കരുതായിരുന്നു,സോറി. ചര്‍ച്ച തുടരട്ടെ. ആശസകള്‍.

ഷാജി ഖത്തര്‍.

Anonymous said...

പ്രിയ ജീവി,
കേരളത്തിനു കിട്ടേണ്ട ഐ.പി.എല്‍ കിട്ടാതാവുന്നു എന്ന് കേട്ടപ്പോള്‍ കുറച്ചു ദേഷ്യവും സങ്കടവും വന്നു അപ്പോള്‍ തികച്ചും ഒരു പ്രാദേശികവാദി ആയി മാറി,ഒരു പ്രാദേശിക കക്ഷി ഉണ്ടായിരുന്നെങ്കില്‍ കേരളത്തിനു വേണ്ടി ശക്തമായി വാദിക്കുമായിരുന്നു,ഈ ദേശീയ കാഴ്ചപ്പാട് ,മാങ്ങാതൊലി എന്നൊക്കെ തോന്നി. വടക്കന്‍ ഗോസായി മാരോട് കടുത്ത കോപവും തോന്നി.'മാങ്ങാതൊലി' എന്ന വാക്ക് ഞാന്‍ ഉപയോഗിക്കരുതായിരുന്നു,സോറി. ചര്‍ച്ച തുടരട്ടെ. ആശസകള്‍.

ഷാജി ഖത്തര്‍.

Unknown said...

ലാവ്നില്‍ എന്തുണ്ടായി, ഇന്നു? വഞ്ചനക്കും, ഗൂഡാലൊചനക്കും തെളിവുണ്ട്, പണമിടപാടിനു നസീറിനെ ചോദ്യം ചെയ്തതതില്‍ നിന്നും പിണറായിക്കെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ എന്നു പറഞ്ഞതൊ? ഇതു തന്നെയല്ലെ സീ ബി ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോളും പറഞ്ഞതും? അതില്‍ നിന്നും എന്തു പുരോഗതിയാണാവൊ പിടിവള്ളിയായി ലാവ്ലിന്‍ ഭക്തന്മാര്‍ക്കുണ്ടായത്?

പിപഠിഷു said...

ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണുനീര് കണ്ടാല്‍ മതി...!

Unknown said...

വന്നു വന്നു മൈക്കള് പിണറായി ഫാന്‍സ്‌ അസോസിയെഷന്‍ മൊതലാളി ആയോ. അഞ്ഞൂറ് കോടി കോഴപ്പണം,കമല ട്രേഡിംഗ്,ഇരുനൂറു സിന്ഗപൂര്‍ യാത്ര, എല്ലാം തോട്ടിലെറിഞ്ഞു ഇപ്പൊ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുമ്പോലെ വെറും "ഇറഗുലാരിറ്റി" മാത്രേ ഞങ്ങള്‍ പറയുന്നുള്ളൂ എന്ന നിലയില്‍ മൈക്കലും എത്തിയോ.പച്ച നുണ ആയാലും ഒന്ന് plan ചെയ്തൊക്കെ പറയണ്ടേ ചക്കരെ.

OT പത്തു കൊല്ലത്തോളമായി ഈ ലാവലിന്‍ ഡ്രാമ തുടങ്ങിയിട്ട്.ഇന്നേ വരെ ആ ആന്റണി ഒരക്ഷരം ഇതിനെ പറ്റി മിണ്ടിയാ.കാര്തികെയനെ വിടാം.founder of conspiracy ആണല്ലോ. ആന്റണിയോ ?ആന്റണിയുടെ മൌനമാണ് പേടിപ്പെടുത്തുന്നത്. എന്താ അണ്ണാ അന്തോനിച്ച്ചന്‍ ഇങ്ങനെ ??

ജിവി/JiVi said...

വി ബി എന്‍, ജനശക്തി, നന്ദി

ഷാജി,
മറ്റൊരാളുടെ നിലപാടാണ് ശരി എന്ന് അംഗീകരിക്കുന്നത് ബ്ലോഗ് ചര്‍ച്ചകളില്‍ അത്യപൂര്‍വ്വമാണ്. സ്വതന്ത്രചിന്തയുടെ പ്രതിഫലനമാണത്. അത് തുടരാനാവട്ടെ. മാങ്ങാത്തൊലി എന്ന വാക്കുപയോഗിച്ചതില്‍ ഒട്ടും നീരസമില്ല. പലപ്പോഴും നമ്മുടെ ഉള്ളിലുള്ളത് ശരിക്കും പ്രകടിപ്പിക്കാന്‍ ഇത്തരം വാക്കുകള്‍ ആവശ്യമായി വരും.

പിപഠിഷു,

ഏത് ആങ്ങളെയാണ് ഇവിടെ കൊല്ലാന്‍ നോക്കുന്നത്. സുഹൃത്തെ അങ്ങള ഉണ്ടായിവരുന്നല്ലേ ഉള്ളൂ. നേര്‍വഴിയിലല്ലാതെ ആങ്ങളയുണ്ടായാല്‍ നാണക്കേടല്ലേ?

ജിവി/JiVi said...

കങ്കാരു,

മിക്കളിനെ വിട്ടേക്ക്.

ഷൈജൻ കാക്കര said...

കേരള ടീമിൽ ഗുജറാത്തികളുടെ 99% ഓഹരിയെ പറ്റി പറയുമ്പോൾ, മറ്റ്‌ ടീമുകളുടെ മുതലാളിമാരുടെ സ്വന്തം സംസ്ഥാനത്ത്‌ തന്നെയാണോ അവരുടെ ടീമുകളും?

കഴിഞ്ഞ മൂന്ന്‌ വർഷമായി നിലവിലുള്ള ടീമുകളുടെ ഓഹരിവിവരം രഹസ്യമാക്കിവെച്ചിട്ട്‌ കേരള ടീമിന്റെ ഓഹരിവിവരവും പെണ്ണ്‌ കേസ്സ്‌ വരെ ചോർത്തി കൊടുക്കുന്നു.

കേരളദേശിയതയെന്ന്‌ പറഞ്ഞ്‌ തള്ളികളയണ്ടാ! ഇതാണ്‌ രണ്ട്‌ മാസം മുൻപ്‌ തോമസ് ഐസക്ക്‌ പറഞ്ഞത്‌, കേരളത്തിന്റെ പദ്ധതികൾ വരുമ്പോൾ എല്ലാം നിയമങ്ങളും കേന്ദ്രം എടുത്തിട്ട്‌ മുടക്കും പക്ഷെ മറ്റ്‌ സംസ്ഥാനങ്ങളുടെ പദ്ധതിയാണെങ്ങിൽ എല്ലാ നിയമങ്ങളും മാറ്റിവെച്ച്‌ നടത്തി കൊടുക്കും.


തീർച്ചയായും ശശിയണ്ണന്‌ പല താൽപര്യങ്ങളും കാണും. ഇതുപോലെ പലതാല്പര്യങ്ങളുള്ള ഗോസായിമാർ വർഷങ്ങളായി ഇറങ്ങി കളിക്കുന്ന ഒരു ഫീൽഡിൽ ശശിയണ്ണൻ കളിക്കുന്നു. നമ്മുടെ കോർട്ടിൽ ഒരു മല്ലുവോ? ശിവ ശിവ... ഗോസായിമാർ ശശിയണ്ണനെ തല്ലികൊല്ലുന്നു കൂടെ കിടക്കട്ടെ നമ്മുടെ വക ഒരു തല്ലും!

ജിവി/JiVi said...

വടക്കെ ഇന്ത്യന്‍ ഗോസായിമാര്‍ കേരളത്തിനെതിരെ. കുറെ അരാഷ്ട്രീയ അല്പബുദ്ധികള്‍‍ ഈ വിഡ്ഡിത്തവും വിളമ്പി നടക്കുകയാണ്. ചാനലായ ചാനല്‍ മുഴുവന്‍, സൈറ്റുകളായ സൈറ്റുകള്‍ മുഴുവന്‍.

വടക്കെ ഇന്ത്യന്‍ ഗോസായിമാര്‍ ഏറ്റവും ദ്രോഹിച്ചിട്ടുള്ളത് കോടിക്കണക്കിനുള്ള വടക്കെ ഇന്ത്യന്‍ ജനതയെയാണ്. നമ്മുടെ മുന്‍ തലമുറക്ക് കേരളത്തില്‍ ഗോസായി രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടാണ് ഇവിടെ ഭൂരിഭാഗവും മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിച്ചത്. ഇനി വടക്കെ ഇന്ത്യന്‍ ഗോസായിമാരോട് എതിരിടാന്‍ കേരളത്തിലും അത്തരം ‘രാഷ്ട്രീയ’ക്കാരെ വളര്‍ത്തൂ. ശശി തരൂരിനു പിന്നില്‍ അണിനിരക്കൂ. നമ്മുടെതന്നെ വരും തലമുറകളെ ദുരിതങ്ങളിലേക്ക് തള്ളിവിടൂ.

വടക്കെ ഇന്ത്യയു തെക്കെ ഇന്ത്യയും കൂട്ടിയാല്‍ കിട്ടുന്ന ഒരു ഇന്ത്യയുണ്ട്. 70 കോടി മനുഷ്യര്‍ ദിവസം 20 രൂപയില്‍താഴെ വരുമാനം നേടുന്ന ഇന്ത്യ. അവരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന ഒരുത്തനെയും ഇവിടെ വാഴിക്കരുത്. തരൂരിനെ ഒതുക്കിയാല്‍ കേരളീയര്‍ക്കു കൊള്ളാം. വടക്കേഇന്ത്യന്‍ ഗോസായിമാരെ ഒതുക്കിയാല്‍ വടക്കെ ഇന്ത്യക്കാര്‍ക്കും കൊള്ളാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“കേരളത്തിനുള്ള മണ്ണെണ്ണ വിഹിതത്തില്‍ 4404 കിലോലിറ്റര്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ബി.പി.എല്‍ കാര്‍ക്കുള്ള റേഷന്‍ അരിവിഷിതം നേരത്തെ വെട്ടിക്കുറച്ചതിനു പുറമെയാണിത്..“

( പത്രത്തില്‍ കണ്ട വാര്‍ത്ത)

പുവര്‍ മലയാളീസ്...ഇവന്മാര്‍ ഒരു കാലത്തും നന്നാവില്ല..എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടാണു നമ്മുടെ കേന്ദ്രമന്ത്രി കേരളത്തിന്റെ അടിയന്തിരാവശ്യമായ ഐ.പി.എല്‍ ഇങ്ങോട്ട് കൊണ്ടുവന്നത്..?ഇപ്പോള്‍ അതു പോരാ അരിയും മണ്ണെണ്ണയും കൂടി വേണമെന്ന് പറയുന്നു..കണ്‍‌ട്രി ഫെലോസ്....!