Friday, April 30, 2010

ബംഗാളിലെ സ്ഥിതി ശോചനീയം

ജനപ്പെരുപ്പം ഇന്ത്യയുടെ പിന്നോക്കാവസ്ഥക്ക് മുഖ്യകാരണമാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടെങ്കിലും ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടെ മൂന്നിരട്ടിയാണ്. ലോകത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.2% മാത്രം വരുന്ന ഇന്ത്യയില്‍ ലോകജനസംഖ്യയുടെ 17.5% വസിക്കുന്നു. ചൈനയുടേത് ലോകജനസംഖ്യയുടെ 19% വരുമെങ്കിലും ചൈന ലോകത്തിന്റെ മൊത്തം വിസ്തൃതിയുടെ 6.5% വരും. അത്രതന്നെ വലിപ്പമുള്ള അമേരിക്കയിലാവട്ടെ ലോകജനസംഖ്യയുടെ 4.5% മാത്രം ജനങ്ങളാണുള്ളത്.

നമ്മളെല്ലാവരും സ്ക്കൂളില്‍ പഠിച്ച സാമൂഹ്യശാസ്ത്രപാഠങ്ങളില്‍ ഒന്നാണിത്. ഇപ്പോഴും ഇതൊക്കെ പഠിപ്പിക്കുന്നുണ്ടാവണം. രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കൂടുന്നത് നല്ലതാണെന്ന് ഒരു വാദം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും വളരെ കൂടുതലായ ജനസാന്ദ്രത ഒരു പ്രദേശത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമാവും, പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവും എന്നകാര്യത്തില്‍ തര്‍ക്കമില്ല.


ലോകത്തിന്റെ മൊത്തം കാര്യം അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ജനസംഖ്യകൊണ്ടും വിസ്തീര്‍ണ്ണം കൊണ്ടും ഏറ്റവും വലിപ്പമുള്ള 13 എണ്ണത്തിന്റെ വികസനം താരതമ്യം ചെയ്തുനോക്കാം. കേരളം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു സംസ്ഥാനമല്ല. എങ്കില്‍ക്കൂടി നമ്മുടെ സംസ്ഥാനമല്ലേ, അതുകൊണ്ട് കേരളത്തെയും ഉള്‍പ്പെടുത്തി. അങ്ങനെ 14 സംസ്ഥാനങ്ങള്‍. മാനദണ്ഡമായെടുത്തിരിക്കുന്നത് മൊത്തം ആഭ്യന്തര ഉത്പാദനം/അതിന്റെ ആളോഹരി എന്ന സൂചകമാണ്. അതെ, തികച്ചും ഒരു മുതലാളിത്ത സൂചകം തന്നെ.

ഇങ്ങനെയൊരു താരതമ്യത്തിനു മുതിരാന്‍ കാരണം, ഇപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ബംഗാളിന്റെ ശോച്യാവസ്ഥയാണ് . ഈ പ്രപഞ്ചത്തിലെ ഏതുവിഷയമാകട്ടെ ബംഗാളിലെ ശോച്യാവസ്ഥയും കേരളത്തിന്റെ വികസന മുരടിപ്പും പരാമര്‍ശിക്കാതെ ഒരു ലേഖനവും കുറിപ്പും പ്രഭാഷണവും അവസാനിക്കുകയില്ല. ഒപ്പം ഗുജറാത്ത്, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ നടത്തുന്ന കുതിപ്പിനെപ്പറ്റിയും കേള്‍ക്കാം.

കാര്യത്തിലേക്ക് വരാം. പശ്ചിമ ബംഗാള്‍ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ്. ച. കി. മീറ്ററിന് 903 പേര്‍. ഇന്ത്യയുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 2.7% മാത്രം വരുന്ന ബംഗാളില്‍ ഇന്ത്യന്‍ ജനതയുടെ 7.8% ആളുകളുണ്ട്. വിസ്തീര്‍ണ്ണത്തിന്റെയും ജനസംഖ്യയുടെയും ശതമാനങ്ങളുടെ അനുപാതം ഒരു സൂചകമായെടുക്കുന്നത് കൂടുതല്‍ സൌകര്യമായിരിക്കും. ഒരര്‍ത്ഥത്തില്‍ ഇത് ജനസാന്ദ്രത തന്നെയാണ്. എന്നാലും 903/ച. കി.മീ അല്ലെങ്കില്‍ 834/ച. കീ.മീ എന്നൊക്കെ പറയുന്നതിനെക്കാള്‍ ഒരു സംഖ്യ മാത്രമായ സൂചകം ഒരു സൌകര്യം തന്നെയല്ലേ. അതനുസരിച്ച് ബംഗാളിന്റെ സൂചിക 0.35 ആണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്. തൊട്ടടുത്ത് ബീഹാര്‍, പിന്നെ കേരളം, പിന്നെ യു. പി. അതായത് ഏറ്റവും പിന്നോക്കം നില്‍ക്കേണ്ടുന്ന സംസ്ഥാനങ്ങളാണിവ. ഈ സൂചികയുടെ ക്രമത്തില്‍ ഈ 14 സംസ്ഥാനങ്ങളെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക.


ഏറ്റവും കൂടിയത് രാജസ്ഥാന്‍- സൂചിക 1.9. താര്‍ മരുഭൂമിയെ ഒഴിവാക്കിയാല്‍ത്തന്നെ ഇത് 0.79 വരും. ഇന്ത്യയുടെ 9.4% വരുന്ന മധ്യപ്രദേശില്‍ 5.8% ജനതയാണുള്ളത്. 9.4% വരുന്ന മഹാരാഷ്ട്രയില്‍ ഏതാണ്ട് അതേ ശതമാനം ജനങ്ങള്‍. 8.4 % വിസ്തൃതിയുള്ള ആന്ധ്രയില്‍ 7.4% ജനങ്ങള്‍ മാത്രം. ഇന്ത്യയുടെ 6% വരുന്ന ഗുജറാത്തില്‍ 5% ജനങ്ങളേ ഉള്ളൂ. 5.8% വരുന്ന കര്‍ണ്ണാടകത്തില്‍ 5.1% ജനങ്ങള്‍. അതായത് വികസനത്തിന് ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളാണ് ഇവയെല്ലാം. ഇനി മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഏത് ക്രമത്തില്‍ വരുന്നു എന്ന് നോക്കാം.


യു. പി ക്ക് രണ്ടാം സ്ഥാനം. ഇന്ത്യന്‍ ജനസംഖ്യയുടെ 16%ല്‍ അധികം യു പിയിലാണല്ലോ. കൂടിയ ജനസംഖ്യ ആഭ്യന്തര ഉദ്പാദനത്തിന്റെ വലിപ്പം കൂട്ടും. പക്ഷെ ആളോഹരി എടുത്താലോ. ആളോഹരി ക്രമത്തിലുള്ള പട്ടികയും കാണാം.


ആഭ്യന്തര ഉദ്പാദനത്തില്‍ ആറാം സ്ഥാനമുള്ള ബംഗാളിന് ആളോഹരി ക്രമത്തില്‍ എട്ടാം സ്ഥാനം. ചെറീയ സംസ്ഥാനങ്ങളായ പഞ്ചാബും കേരളവും മുന്നോട്ട് കേറിയപ്പോള്‍ ബംഗാള്‍ രണ്ട് സ്ഥാനം പിറകോട്ട് പോയി. എത്ര സന്തുലിതം. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യു. പി ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്ത്. ബീഹാറിനുമാത്രം മുന്നില്‍.

ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കേണ്ടിയിരുന്ന സംസ്ഥാനമാണ് ബംഗാള്‍ എന്ന് പറഞ്ഞുവല്ലോ. ഇടതുഭരണത്തിനുമുമ്പ് അത് അങ്ങനെതന്നെയായിരുന്നു എന്നാണ് അറിയുന്നത്. ലിങ്കുകളോ റഫര്‍ന്‍സോ ഇടാനില്ല തല്‍ക്കാലം. അതിനെ ശരിവെക്കുന്നതാണ് ബംഗാളിനോട് ഏറ്റവും സമാനമായ സാഹചര്യമുള്ള ബീഹാറിന്റെ അവസ്ഥ. ഇന്ത്യയില്‍(ലോകത്തില്‍തന്നെ) ഏറ്റവും പിന്നോക്കം. ബംഗാളിന്റെ മൂന്നിലൊന്നുമാത്രം വരുന്ന സമ്പദ് വ്യവസ്ഥ.

ആഭ്യന്തര ഉദ്പാദനവും പ്രതിശീര്‍ഷവരുമാനവുമൊക്കെ മുതലാളിത്ത കാഴ്ചപ്പാടില്‍ വികസനം അളക്കാനുള്ളതാണല്ലോ. ഇനി ഇടതുപക്ഷം പറയുന്ന വികസന സൂചകങ്ങള്‍ - സാക്ഷരത, വിദ്യാഭ്യാസം, ശിശുക്കള്‍ക്ക് പോഷകാഹാരലഭ്യത, ആരോഗ്യം,സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയൊക്കെ ബംഗാളിന്റെ സ്ഥാനം ഗുജറാത്തിനും മഹാരാഷ്ട്രക്കും വരെ മുകളിലാണ്.

കേരളത്തില്‍ ഇടതുഭരണമുണ്ടാവുമ്പോള്‍ കേന്ദ്രം നമ്മോട് കാണിക്കുന്ന വിവേചനം നമുക്കറിയാം. സ്ഥിരമായ ഇടതുമുന്നണി ഭരിക്കുന്ന ബംഗാളിനോടും അങ്ങനെയൊരു നയം ഉണ്ടെന്ന് പരാതികളുണ്ട്. അര്‍ഹിച്ച കേന്ദ്രവിഹിതം ഈ സംസ്ഥാനത്തിന് കിട്ടാറില്ല എന്നതും കണക്കിലെടുത്താലോ. കടുത്ത പ്രാദേശികവാദം കൊണ്ട് തമിഴ്നാടും ഒരു പരിധിവരെ പഞ്ചാബും നേട്ടമുണ്ടാക്കിയത് അനര്‍ഹമായ കേന്ദ്രവിഹിതം നേടിയെടുത്തിട്ടാവാം എന്ന അനുമാനവും നടത്തേണ്ടിവരുന്നു.

ഏറ്റവും അനുകൂലമായ സാഹചര്യങ്ങളുണ്ടായിട്ടും വലത് ഉദാരീകരണ സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളെയും ഏറ്റവും പിന്നില്‍തന്നെ നിര്‍ത്തിയിരിക്കുന്നു. അഭ്യന്തര ഉദ്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്നവ പോലും പട്ടിണിയിലും ദാരിദ്ര്യത്തിലും കര്‍ഷക ആത്മഹത്യയിലും ശിശുവേലയിലും എല്ലാം മുന്നില്‍ത്തന്നെ. ഇനി പ്രതികൂലാവസ്ഥയിലുള്ള സംസ്ഥാ‍നങ്ങളില്‍ വലതു സര്‍ക്കാ‍രുകള്‍ ഭരിച്ചപ്പോഴോ - അതി ദയനീയം. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും എത്ര ഭേദപ്പെട്ട നിലയിലേക്ക് ബംഗാളിനെ എത്തിക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞു എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്.

ബംഗാളിലെ സ്ഥിതി ശോചനീയം, ശോചനീയം, ശോചനീയം. കേരളത്തില്‍ വികസന മുരടിപ്പ്, മുരടിപ്പ്, മുരടിപ്പ്.എല്ലാത്തിനും കാരണം ഇടത് പക്ഷം. ഇടത് ട്രേഡ് യൂനിയനിസം, പണിമുടക്കുകള്‍, ഹര്‍ത്താലുകള്‍,ബന്ദുകള്‍. ഈ പല്ലവിയും പാടിനടക്കുന്ന വലത് രാഷ്ട്രീയക്കാരേ, അരാഷ്ട്രീയ വികസന വാദികളേ, അബ്ദുള്ളക്കുട്ടികളേ, അഞ്ചരക്കണ്ടികളേ, കണക്കുകള്‍ നിങ്ങളെനോക്കി കൊഞ്ഞനം കുത്തുന്നു.

ഈ പോസ്റ്റിലെ വിവരങ്ങള്‍ക്കും പട്ടികകള്‍ക്കും അവലംബം:

15 comments:

മൂര്‍ത്തി said...

നന്നായി ജിവി. കണക്കുകള്‍ വെച്ചുള്ള ഈ മറുപടി.

ആ ലിങ്കുകള്‍ ശരിയാക്കുമോ? വര്‍ക്ക് ചെയ്യുന്നില്ല.

പോസ്റ്റില്‍ 1977 കാലഘട്ടത്തെക്കുറിച്ചുള്ള ചരിത്രം കാണുന്നു..നോക്കുമല്ലോ..

ജിവി/JiVi said...

കമന്റിനും ആ ലിങ്കിനും നന്ദി.

വിക്കി ലേഖനങ്ങള്‍ക്ക് ലിങ്കിട്ടിട്ടില്ല. മറ്റേത് രണ്ടും വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ.

ജിവി/JiVi said...

മൂര്‍ത്തി, ഇപ്പൊഴാ ശരിയായെ, നൌ ഒക്കെ.

അനിൽ@ബ്ലോഗ് said...

നന്നായി.

പാമരന്‍ said...

great, thanx

കങ്കാരു said...

ജീവീ ഇങ്ങനെ കണക്കും സയന്‍സും ഒക്കെ വച്ചെഴുതിയാലും നോം സമ്മതിക്കൂല. ഒന്നാമത് മാഫ്യങ്ങള്.ഇത്ര വലിയ അലവലാതികള്‍
ലോകത്തില്‍ തന്നെ വേറെ ഉണ്ടോ എന്ന് സംശയമാണ്.ഒരുദാഹരണം പറയാം. കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍
ആകാന്‍ പോകുന്നു.നാലെണ്ണമൊഴികെ എല്ലാം ലാഭത്തിലാണിപ്പോള്‍. വ്യവസായമന്ത്രി തന്നെ ഇത് പത്ര സമ്മേളനത്തിലും പറഞ്ഞു.
കഴിഞ്ഞ യു.ഡിഎഫ് കാലത്ത് നൂറു കണക്കിന് കോടി രൂപ ജനത്തിന്റെ പോക്കറ്റില്‍ നിന്ന് പോകുന്ന അവസ്ഥ ആണ് ഇപ്പോള്‍
നല്ല രീതിയില്‍ മാറിയത്.മനോരമ,വീരഭൂമി മുതല്‍ മുനീര്‍വിഷന്‍ മര്‍ഡോക് നെറ്റ വരെ അത് ബിറ്റ് വാര്‍ത്ത പോലും ആക്കിയില്ല.
ഇമ്മാതിരി എമ്പോക്കികള് ഈ കണക്കും കാര്യവുമൊക്കെ ജനത്തോടു പറയുമോ. അപ്പൊ ചെറിയ ഒരു വിഭാഗം ജനമെങ്കിലും പുകമറയില്‍ വീഴും,സ്വാവാഭികം.ഈ പോസ്റ്റില്‍ നിന്ന് വ്യക്തമാണ്‌,കേരളം ആളോഹരി വരുമാനത്തില്‍ നാലാം സ്ഥാനത്തു. ബംഗാള്‍ എട്ടാം സ്ഥാനത്തു.പിന്നില്‍ ആരൊക്കെ ? കംമൂട്ടരുടെ പൊടി പോലും ഇല്ലാത്ത സ്ഥലങ്ങള്,ഹര്‍ത്താല്‍ ഇല്ലാത്തിടങ്ങള്. തമിള്‍നാട്,വലിയ റോഡും,"എക്സ്പ്രസ്സ്‌ വെ" യും ഉള്ള കര്‍ണാടക,ആന്ദ്ര,
രാജസ്ഥാന്‍,മദ്യപ്രദേശ്‌,ഒറീസ്സ.
GDP യില്‍ ബംഗാളിന് പിന്നില് ആരൊക്കെ ? ഘനവ്യവസായത്തിന് പേരുകേട്ട പഞ്ചാബ്,കര്‍ണാടക, രാജസ്ഥാന്‍,മധ്യപ്രദേശ്,ബീഹാര്‍, ഒറീസ്സ. ഇനി ഹ്യൂമന്‍ ഡെവലപ്മെന്റ് index എടുത്താല്‍ ഈ ഹര്‍ത്താലില്ലാത്ത, മധുര മനോജ്ഞ രാജ്യങ്ങള്‍ എത്രാം സ്ഥാനത്തായിരിക്കും ?
പിന്നെ മറ്റൊരു വാര്‍ത്ത കൂടി മുക്കി അടുത്ത കാലത്തു മാഫ്യങ്ങള്.പാലൊളി മുഹമദ്കുട്ടി,ഏറ്റവും നല്ല പഞായത്തിരാജുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടതിനു പ്രധാനമന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയത്.

ജിവി/JiVi said...

അനില്‍, പാമരന്‍ - നന്ദി.

കങ്കാരു,
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോ, അവര്‍ ഒന്നും സമ്മതിച്ചു തരില്ല. ബംഗാളിലെ ദാരിദ്ര്യത്തെക്കുറിച്ച് മലവെള്ളം പോലെ വാര്‍ത്തകള്‍ വരുമ്പോള്‍ ഒരു ഇടതുപക്ഷക്കാരന് ഉണ്ടാവുന്ന ആശയക്കുഴപ്പത്തില്‍നിന്നാണ് ഇത്തരം അന്വേഷണങ്ങള്‍ നടത്തുന്നത്. അത് പ്രസിദ്ധീകരിക്കാന്‍ ഇങ്ങനെയൊരു മാദ്ധ്യമമുള്ളതുകൊണ്ട് അതും ചെയ്യുന്നു. വായിക്കുന്നവരില്‍ കുറച്ചുപേരെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നവരായുണ്ട് എന്ന പ്രതീക്ഷയുമുണ്ട്.

Anonymous said...

കണ്ണും കത്തും മുതലാളിക്ക് വിറ്റ് കേള്‍ക്കുന്നതൊക്കെ തേനും പാലും ഒഴുക്കുന്ന കഥകളാകുമ്പോള്‍ ആരുടെയും മനം കുളിരും ... പക്ഷെ സത്യം സ്വര്‍ണം കൊണ്ട് മൂടി അതിന്മേല്‍ അടയിരിക്കാന്‍ പണം കൊടുത്തു ആളെ ഏര്‍പ്പടക്കുമ്പോള്‍ ... മധ്യവര്‍ഗം എന്ന കഴുതയെ വളരെ ഈസി ആയി വിലക്കെടുക്കാം ... അവരെ കൊണ്ട് മോഡി യെ വാഴ്ത്താം ... തങ്ങള്‍ എല്ലാവരും അമേരികയിലെ ആളുകളെ പോലെ ആകാന്‍ പോകുന്നു എന്ന് കിനാവ് കാണിക്കാം .. എന്തെല്ലാം കാര്യങ്ങള്‍, വഴികള്‍ ... നേരും നെറിവും ഇല്ലാത്ത ആളുകളോട് ബ്ലോഗ്‌ എന്നല്ല നേരിട്ട് പറഞ്ഞാലും , അനുഭവത്തില്‍ വന്നാലും പഠിക്കാത്ത ആളുകളോട് സത്യം വിളിച്ചു കൂവിയാലും വെള്ളത്തിലെ വര തന്നെ ... എന്നാലും ഈ ഉദ്യമം നല്ലത് ..

ജിവി/JiVi said...

വിചാരണ,നന്ദി

surya said...

കണക്കുകള്‍ നല്ല കഥ പറയുന്നല്ലൊ ജീവി..!
ജീവിയുടേതിനേക്കാള്‍ നല്ല കണക്കാണല്ല് കങ്കാരു എന്ന ജീവിയുടേത്.

ഇതെല്ലാം വായിക്കുന്നവര്‍ മറ്റേ എട്ട് കണ്ണുപോട്ടന്മാരെപ്പോലെ ആകുന്നല്ലൊ. അല്ലേലും മാധ്യമങ്ങള്‍ നമ്മളെ പൊട്ടന്മാരാക്കാന്‍ തുടങ്ങീട്ട് കാലം കുറേ ആയെ, ഇതാ ഇപ്പൊ ബൂലോകത്തിലും.

ചിരിക്ക്യെല്ലാതെന്താ ചെയ്ക.

ഒരു ബിറ്റ് : കണക്കുകളില്‍, ഇത്തിരി മാത്രമേ പറഞ്ഞുള്ളുവെങ്കിലും, വായിക്കാച്ചാല്‍ മനസ്സിലാവണത് കങ്കാരുവിന്റെതാണല്ലൊ.

“ഈ പ്രപഞ്ചത്തിലെ ഏതുവിഷയമാകട്ടെ ബംഗാളിലെ ശോച്യാവസ്ഥയും കേരളത്തിന്റെ വികസന മുരടിപ്പും പരാമര്‍ശിക്കാതെ ഒരു ലേഖനവും കുറിപ്പും പ്രഭാഷണവും അവസാനിക്കുകയില്ല..” അയ്യോ പാടില്ല, ഇവിടെ മാത്രല്ലെ കമ്മൂട്ടറുള്ളൂ..ഹഹഹഹഹ്..ഇതെന്റെ ഒരു സില്ലി പോയിന്റാട്ടൊ..

പിന്നെ ദാരിദ്ര്യം എന്നത് ഇന്ത്യയില്‍ എല്ലായിടവും ഉണ്ട്. കേരളത്തില്‍ ദാരിദ്യച്ച് മരിച്ചതായി കേട്ടിട്ടുണ്ടൊ? ഒരു വിക്കന്‍ മുഖ്യനായ് വന്ന് എല്ലാരുടേ അധികഭൂമി പിടിച്ചെടുത്ത് ഇല്ലാത്തോന് കൊടുത്തതോണ്ട്, ഞാനുള്‍പ്പെടെ നിങ്ങളും വന്നിവിടെ വാചക കസര്‍ത്ത് നടത്തുന്നു.

ഇന്ത്യ എന്തെന്നറിയാന്‍, പ്രത്യേകിച്ച് ഗോസായി ഇന്ത്യ അറിയണേല്‍ തിരുവനന്തപുരം മുതല്‍ കുറഞ്ഞത് മുംബൈ വരെയുള്ള ട്രെയിനില്‍ യാത്ര ചെയ്താ മതി. കമ്മ്യൂട്ടര്‍ ഉണ്ടാക്കിയെടുത്ത ഞാനടക്കമുള്ള ഈ കൊച്ചു കേരളം കഴിഞ്ഞാല്‍ മനസ്സിലായിക്കോളും..

പോകാത്തവര്‍ ഒന്നു ചുറ്റിയടിച്ച് വാ.
..

എന്തായാലും പോസ്റ്റ് നന്നായി, അത് ഉദ്ധേശിക്കുന്ന ഈതിയില്‍ തന്നെ അതിന്റെ കൃത്യം നടത്തുന്നു
നന്ദി, ജീവികള്‍ക്ക് (ജീവിക്കും, കങ്കാരുവിനും)

ജിവി/JiVi said...

സൂര്യ, സത്യം പറഞ്ഞാല്‍ താങ്കളെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. എന്റെ പരിമിതിയായിരിക്കാം. ഒന്നുകൂടി വിശദമാക്കിയാല്‍ നല്ലത്.

N.J ജോജൂ said...

കുറച്ചു കണക്കുകള്‍ എന്റെ വക.

As per 2001 Population Census of india, west bengal was in 19th position in Literacy. in 2001 itself Literacy rate was 69.22 in west bengal. It is a greate achievement if it becomes 72 (in 2010 or 2006). There was 13 other states were Literacy rate was more than 72 in 2001 itself.

ശിശു മരണ നിരക്കില്‍ പക്ഷെ പശ്ചിമ ബംഗാള്‍ ഭേദപ്പെട്ട നിലയിലാണ്. 2008 ലെ കണക്കുകള്‍ പ്രകാരം 16 ആം സ്ഥാനത്താനെങ്കിലും മികച്ച നിലവാരം പുലര്‍തുന്ന കേരളം പോണ്ടിച്ചേരി മിസോറം ഇവയോഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളും ഏതാണ്ട് ഒരേ റേഞ്ചില്‍ (25 - 45 ) വരും. കേരളത്തിന്റെ കാര്യം പറയുകയാണെങ്കില്‍ 1961 ഇല്‍ കേരളത്തിന്‌ മുന്‍പില്‍ മണിപൂര്‍ മാത്രമേ ഉണ്ടയിരുനുള്ളൂ. ശിശു മരണ നിരക്ക് പക്ഷെ 52 ഇല്‍ നിന്നും 12 ലേക്ക് കുറയ്ക്കാന്‍ നമുക്കായി.

ജിവി/JiVi said...

ജോജൂ,

ഈ പോസ്റ്റ് per capita GDP വെച്ചുള്ള താരതമ്യമാണ്. സാക്ഷരത സംബന്ധിച്ച് ജോജു ക്വോട്ട് ചെയ്ത വാചകത്തിന്റെ സത്യാവസ്ഥ ജാഗ്രത ബ്ലോഗില്‍ ഞാന്‍ കമന്റായി ഇട്ടിട്ടുണ്ട്.

N.J ജോജൂ said...

സാക്ഷരതയും ജനസാന്ദ്രതയും തമ്മില്‍ ബന്ധം കണ്ടു പിടിക്കാന്‍ ശ്രമിയ്ക്കുന്നവവരോട് എന്തു പറയാന്‍.

ശിശു മരണ നിരക്കിനും ജനസന്ദ്രതയെ ഒരു പരിധിയിലധികം കുറ്റപ്പെടുത്താന്‍ ആവില്ല.

അതെ സമയം കൃഷി ഭൂമിയുടെ കുറവ്, പ്രകൃതി വിഭവങ്ങളുടെ ദൌര്‍ലഭ്യം, വ്യവസായ വാത്കരനതിനുള്ള ഭൂമി കന്റെതുവാനുള്ള പ്രയാസം ഇവയെ ജനസന്ദ്രതയുംയി ബന്ധപെടുതിയാല്‍ അര്‍ത്ഥമുണ്ട്.

ജിവി/JiVi said...

ഏതൊക്കെ തരത്തിലുള്ള വികസനത്തെ, എന്തുകൊണ്ട് ജനസാന്ദ്രത പ്രതികൂലമായി ബാധിക്കില്ല എന്ന് ജോജു വിശദമാക്കിയാല്‍ നല്ലത്.

വളരെ കൂടിയ ജനസാന്ദ്രത എല്ലാത്തരം സാമ്പത്തിക-സാമൂഹ്യ വികസനത്തിനും തടസ്സം നില്‍ക്കും. ബംഗാള്‍ അത്തരത്തില്‍ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനമാണ്. ഇന്ത്യന്‍ ദേശീയ ശരാശരിയുടെ മൂന്നിരട്ടി. ഇത്രയും പ്രതികൂലാവസ്ഥയില്‍നിന്ന് ബംഗാള്‍ കൈവരിച്ച സാമ്പത്തിക പുരോഗതിയുടെ കണക്കാണ് ഞാനിവിടെ നല്‍കിയത്. സാക്ഷരതയുടെ കാര്യം ജാഗ്രത ബ്ലോഗിലും വന്നു. അവിടെ ജോജു നിരത്തിയ കണക്കുള്‍ വളച്ചൊടിച്ച ഒരു വാചകത്തെ ഞാന്‍ പൊളിച്ചുകാണിച്ചുതന്നു. അതിനു മറുപടിയുണ്ടെങ്കില്‍ ചര്‍ച്ച അവിടെ തുടരാം.