Tuesday, August 26, 2008

കപില്‍ദേവ് പറയുമ്പോള്‍....






ഹര്‍ത്താലുകള്‍ ഇല്ലാതായാല്‍ കേരളത്തില്‍ നിക്ഷേപമിറക്കുന്ന കാര്യം പറിഗണിക്കുമെന്ന് കപില്‍ദേവ്.


ആള്‍ ഒരു ബിസിനസ്സുകാരന്‍ കൂടിയാണല്ലോ.

ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ട സമയമാണ്. ഹര്‍ത്താലുകളെക്കുറിച്ചല്ല. അതിനെക്കുറിച്ച് നമ്മള്‍ ചിന്തിച്ചുകൊണ്ടേയിരിക്കുകയാണല്ലോ.

വികസനവാദികള്‍, ഹര്‍ത്താല്‍ വിരോധികള്‍ എന്നൊക്കെ പറഞ്ഞുനടക്കുന്ന, നമ്മുടെ ഇടയില്‍ത്തന്നെയുള്ള ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിനുണ്ടാക്കിക്കൊടുത്ത ചീത്തപ്പേരിനെക്കുറിച്ച്. ഹര്‍ത്താല്‍ നടത്തു ന്നവരാണോ അതൊ ഇപ്പറഞ്ഞ കൂട്ടരാണോ നമ്മുടെ നാടിന്റെ വികസനം മുടക്കുന്നതെന്ന്.

എല്ലാ മേഖലയിലും പെട്ട ആള്‍ക്കാര്‍ ഈ കൂട്ടത്തിലുണ്ടെങ്കിലും വികസന കാര്യത്തില്‍ രാഷ്ട്രീയമില്ല എന്ന് അവകാശപ്പെടുമെങ്കിലും സംശയിക്കാതെ പറയാം അന്ധമായ CPM വിരുദ്ധതയാണ് ഇവരുടെ മുഖമുദ്ര. CITU എന്ന ‘ഭീകര’ സംഘടനയാണ് കേരളം നേരിടുന്ന എറ്റവും വലീയ പ്രശ്നം എന്നാണ് ഇവര്‍ പറയാതെ പറയുന്നത് എപ്പൊഴും.

വികസനത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളെ നോക്കിപ്പഠിക്കുക എന്നതാണ് ഒരു സ്ഥിരം വാചകം. അതെ, അവരെ നോക്കിപ്പഠിക്കണമെന്നുതന്നെയാണ് എനിക്ക് ഇവരോടും പറയാറുള്ളത്. അവര്‍ ഇത്തരത്തില്‍ സ്വന്തം പല്ലിനിടയില്‍ക്കുത്തി മറ്റുള്ളവരെക്കൊണ്ട് മണപ്പിക്കാറില്ല. നമ്മുടെ ആള്‍ക്കാരാവട്ടെ, ഇല്ലാത്ത നാറ്റം ഉണ്ടെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ.

ഓര്‍മ്മയുണ്ടോ മുമ്പ് ഉമ്മന്‍ ചാണ്ടി, BMWക്കാരെ കൊണ്ടുവന്ന് കേരളം കൊള്ളില്ല എന്നു പറയിപ്പിച്ചത്. കേരളത്തിന്റെ കാഴ്ച ഗൂഗള്‍ എര്‍ത്തില്‍ കണ്ടാല്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ നമ്മുടെ സംസ്ഥാനം ഇത്തരം പരിപാടികള്‍ക്ക് പറ്റിയതല്ലെന്ന്. മാത്രവുമല്ല, നമ്മുടെ വികസനവഴികള്‍ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതിലെവിടെയാണ് ഓട്ടോമൊബയ്ല്‍ വ്യവസായം? എണ്ണക്കമ്പിനികളെ ഇങ്ങോട്ട് വിളിച്ചുവിരുത്തി അവരെക്കൊണ്ടും രിജെക്റ്റ് ചെയ്യിക്കാഞ്ഞത് ഭാഗ്യം എന്നെ പറയണ്ടൂ.

കപില്‍ദേവിന്റെ ഹരിയാനയും പഞ്ചാബും എവിടെയാണ്? പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് തൊട്ട്. അപ്പോള്‍ അവിടെ നിക്ഷേപമിറക്കുന്നവര്‍ക്ക് അതിര്‍ത്തിയിലെ അസ്വാസ്ഥ്യങ്ങളെ പേടിക്കേണ്ടെ? ഈ കാര്യം ഹരിയാനക്കാരും പഞ്ചാബുകാരും ലോകം മുഴുവന്‍ പാടിനടക്കുന്നുണ്ടോ?

നമ്മുടെ തൊട്ടടുത്ത് കര്‍ണ്ണാടകയില്‍, രാജ്കുമാര്‍ എന്ന സിനിമാനടനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പൊള്‍ എത്ര ദിവസമാണ് ബാംഗ്ലൂര്‍ നഗരമടക്കം നിശ്ചലമായത്? ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ നടക്കുമോ?

നമ്മുടെ വികസനവാദികള്‍ ആരെയും ഞെട്ടിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന ഹര്‍ത്താലുകള്‍ എത്ര, ഇതുമൂലം നമുക്കുണ്ടായ നഷ്ടം എത്ര എന്നൊക്കെ കണക്കാക്കാന്‍ 101% ആക്യുറേറ്റായ ടൂള്‍സുണ്ട് ഇവരുടെ കൈയ്യില്‍. രാമപുരം അങ്ങാടിയില്‍ കീരിക്കാടന്‍ ജോസും സേതുമാധവനും തല്ലുണ്ടാക്കിയപ്പോള്‍ ഇറച്ചിക്കടക്കാരന്‍ ഹൈദ്രോസ് കടയടച്ചാല്‍ ഹര്‍ത്താല്‍ കണക്കില്‍ ഒരു സംഖ്യ കൂടി കൂട്ടാമല്ലോ എന്നു സന്തോഷിക്കുന്നവരാണിവര്‍.

എനിക്കറിയേണ്ടുന്ന മറ്റുചില കണക്കുകളുണ്ട്. ഇതുവായിക്കുന്നവര്‍ക്ക് ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ കമന്റായി ഇടണം.

കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനുള്ളില്‍ തൊഴില്‍ സമരങ്ങള്‍ കാരണം എത്ര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതില്‍ എത്ര സമരങ്ങള്‍ അനാവശ്യമായിരുന്നു?

ഒരു ജനുയിന്‍ ഇന്‍വെസ്റ്റര്‍ സംഘടിത തൊഴില്‍ശക്തിയെ ഭയപ്പെടുകയില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സ്ഥലത്ത് നിക്ഷേപമിറക്കാനാണ് അയാള്‍ താല്പര്യപ്പെടുക. കാരണം നക്സലിസം പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ അവിടെ കഴിയുകയില്ല.(ആന്ധ്രപ്രദേശ് ഉദാഹരണം. നമ്മുടെ കക്ഷികളുടെ അഭിപ്രായത്തില്‍ അതും ഒരു വലീയ നിക്ഷേപസൌഹൃദ പ്രദേശമാണ്)

ഇവരോടു പൊറുക്കേണമേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല എന്നു പ്രാര്‍ഥിക്കാന്‍ എനിക്കുകഴിയുന്നില്ല. കാരണം ഇവര്‍ ചെയ്യുന്നത് ദേശദ്രോഹമാണ് എന്നതുകൊണ്ട് തന്നെ.

12 comments:

Rajeeve Chelanat said...

ജിവി,

വികസനത്തിന്റെ രാഷ്ട്രീയം അറിയാത്തവരാണ് പലരും. മറ്റു ചിലര്‍ രാഷ്ട്രീയത്തിന്റെ വികസനം മാത്രം മനസ്സില്‍ കാണുന്നവരും.

എഴുത്ത് തുടരുക..രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളും..

അഭിവാദ്യങ്ങളോടെ

(ഓഫ്) എന്റെ പോസ്റ്റിലെ കമന്റിനുള്ള ഉപകാരസ്മരണയല്ല ഈ കുറിപ്പ്.

അനീഷ് രവീന്ദ്രൻ said...

ജിവി, അച്യുതാനന്ദനല്ലായിരുന്നോ, BMW ക്കാരെക്കൊണ്ട് കല്ലെടുപ്പിച്ചത്? അങ്ങനെന്തോ ആണ് അന്നു കേട്ടതെന്നാണോർമ്മ.
:)

മുക്കുവന്‍ said...

everyone in kerala need money without any work. if some one make couple of Lakhs money from different state/country and invest in kerala, they will call them BOORSHA. the very first day will start strike. I heard the Appolo tyres(chalakudy) laid off? bonus is not sufficient it seems :)

who the heck will invest in kerala. not even pinarayi vijayan.

ജിവി/JiVi said...

മുക്കുവന്‍,

താങ്കളെപ്പോലുള്ളവരെ ഒന്നു മാറിച്ചിന്തിപ്പിക്കേണ്ടതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. ഞാന്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതെ കാലങ്ങള്‍ പഴക്കമുള്ള പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് താങ്കള്‍ ചെയ്തിരിക്കുന്നത്.

കേരളത്തില്‍ നിക്ഷേപമിറക്കി ആരും ലാഭമുണ്ടാക്കിയിട്ടില്ലേ ഇതുവരെ? കേരളത്തില്‍ ഒരു സ്ഥാപനവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നില്ലേ ഇപ്പോള്‍? കേരളത്തിലേക്കുള്ള നിക്ഷേപം പൂര്‍ണ്ണമായും നിലച്ചു കഴിഞ്ഞോ?

പൊതു-സ്വകാര്യ-സംയുക്ത-സഹകരണ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലാളികള്‍ പണിയെടുക്കാതെ ഇതു സാധ്യമാവുമോ? മുമ്പെങ്ങുമില്ലാത്ത വിധം പുതിയ നിക്ഷേപങ്ങള്‍ വന്നുകൊണ്ടിരിക്കയുമാണ്.

ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ താങ്കളെപ്പോലൂള്ളവര്‍ കാണുന്നത് ലേ-ഓഫ് പ്രഖ്യാപിക്കപ്പെട്ട കമ്പനികളെയും നിഷേപമിറക്കാതെ പോയ കമ്പിനികളെയുമാ‍ണ്. ഇതു കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല. ഇന്ത്യയില്‍ എല്ലാ സ്ഥലത്തും ലോകത്തില്‍ എവിടെയും സംഭവിക്കുന്നതുമായ കാര്യമാണ്. അന്ധമായ CPM വിരോധം വെച്ച് ഇതെല്ലാം കേരളത്തില്‍ മാത്രം സംഭവിക്കുന്നതാണെന്നും ആ പാര്‍ട്ടിക്ക് ഇവിടെയുള്ള സ്വധീനമാണ് ഇതിനു കാരണമെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു താങ്കളെപ്പോലുള്ളവര്‍.

മായാവി.. said...
This comment has been removed by a blog administrator.
ജിവി/JiVi said...
This comment has been removed by the author.
മായാവി.. said...
This comment has been removed by a blog administrator.
ജിവി/JiVi said...
This comment has been removed by the author.
Kunjipenne - കുഞ്ഞിപെണ്ണ് said...

ഒരുപക്ഷെ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാരിക്കാം...

Anonymous said...
This comment has been removed by a blog administrator.
മേരിക്കുട്ടി(Marykutty) said...

കര്‍ണാടകയില്‍ അന്ന് നടന്ന കാര്യങ്ങള്‍ എന്നും നടക്കുന്നുണ്ടോ? നോക്കുകൂലി എന്നൊന്ന് കര്‍ണാടകത്തില്‍ ഉണ്ടോ? എന്ത് കൊണ്ടു, കേരളത്തില്‍ IT വളരുന്നില്ല? സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഇല്ലാത്തതു കൊണ്ടാണോ? എന്തിനേയും, ആദ്യം എതിര്‍ത്തിട്ടു പിന്നെ ഒച്ചിന്റെ വേഗത്തില്‍ അതിനെ സ്വീകരിക്കുന്നത്‌ കൊണ്ട്,അല്ലെ? ബാഗ്ലൂര്‍ മെട്രോ 2010 ല പൂര്‍ത്തിയാകും. കൊച്ചി മെട്രോ, 2010 ല്‍ തുടങ്ങുകയെന്കിലും ചെയ്യുമോ?

ജിവി/JiVi said...

മേരിക്കുട്ടി,

ഈ പഴയപോസ്റ്റ് വായിച്ചതിന് നന്ദി! കേരളത്തിലുള്ളതുപോലെയോ അതില്‍കൂടുതലോ നെഗറ്റീവ് എലമെന്റ്സ് എല്ലാ പ്രദേശങ്ങള്‍ക്കും ഉണ്ട് എന്ന് പറയുകയാണ് ഞാന്‍ ചെയ്തത്. കേരളത്തിന് ഉണ്ടെന്ന് പറയുന്ന ‘ന്യൂനത’ കാരണം എത്ര വികസനങ്ങള്‍ മുടങ്ങിയിട്ടുണ്ട് എന്ന ഒരു ചോദ്യവും ഞാന്‍ ചോദിച്ചിരുന്നു.

കേരളത്തെ ഇത്രകണ്ട് താറടിക്കുന്നവര്‍ ബംഗാളില്‍ നാനോ ഫാക്റ്ററി കാര്യത്തില്‍ എന്താണ് ചെയ്തത്?

മേരിക്കുട്ടി ചോദിച്ച മറ്റ് രണ്ട് കാര്യങ്ങളുടെ ഉത്തരവും നല്‍കാം. നോക്കുകൂലിക്കെതിരെ പ്രതികരിച്ച നേതാവ് സി പി എംന്റെ സംസ്ഥാന സെക്രട്ടറി ആണെന്ന് അറിയാമല്ലോ. അദ്ദേഹം അത് പറഞ്ഞപ്പോള്‍ ഐ എന്‍ ടി യു സിയും ബി എം എസും അതിനെ എതിര്‍ത്തത് എന്തിനാ?
കൊയ്ത്തുയന്ത്രം പോലുള്ള പ്രശ്നങ്ങളില്‍ സി ഐ റ്റി യു മാത്രമല്ല, ഐ എന്‍ റ്റി യു സിയും രംഗത്തുണ്ടായിരുന്നല്ലോ! എന്തിനാ കുറ്റം സി ഐ റ്റി യുവിന് മാത്രം ചാര്‍ത്തിക്കൊടുക്കുന്നത്?

ബാഗ്ലൂര്‍ ഇത്ര വലീയ നഗരമായിട്ടും അവിടെ ഇതുവരെ മെട്രോ റെയില്‍ വന്നില്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിക്കുന്നു. കര്‍ണ്ണാടകയുടെ പകുതിപോലും വലിപ്പമില്ലാത്ത കേരളത്തില്‍ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. നാലാമത്തെത് വരാന്‍ പോകുന്നു.