Friday, October 16, 2009

കെ സുധാകരന്റെ അവകാശവാദങ്ങള്‍

കണ്ണൂരില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുകയാണ്. കണ്ണൂര്‍ എന്നാല്‍ മാഹിപ്പാലത്തിനുതെക്കുള്ളവര്‍ക്ക് കണ്ണൂര്‍ജില്ലയാണ്. കണ്ണൂര്‍ ജില്ലയെന്നാല്‍ മൊത്തത്തില്‍ സി പി എം ഭീകരവാഴ്ച നടക്കുന്നസ്ഥലം. രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമേയില്ല. തെരെഞ്ഞെടുപ്പില്‍ ബൂത്തുപിടുത്തവും കള്ളവോട്ടും ഒക്കെയായി എപ്പോഴും സി പി എം ജയിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു സ്ഥലത്ത്, സിംഹത്തിനെ അതിന്റെ മടയില്‍ക്കയറി വെല്ലുവിളിച്ച് കീഴ്പ്പെടുത്തി ഒരു വീരശൂരപരാക്രമി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി- കെ. സുധാകരന്‍. കണ്ണൂരില്‍ കോണ്‍ഗ്രസ്സിനു പിടിച്ചു നില്‍ക്കണമെങ്കില്‍ ഗാന്ധിയന്‍ രീതിയല്ല, തന്റെ മാര്‍ഗ്ഗം മാത്രമാണ് വഴിയെന്ന് അദ്ദേഹം തെളിയിച്ചു. തത്ഫലമായി കണ്ണൂര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നു. കാരണം ഇദ്ദേഹം അവിടുത്തെ എം എല്‍ എ ആയിരുന്നു. ആ മണ്ഡലം മറ്റേതുമല്ല- ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭാമണ്ഡലം.

മുകളില്‍ സുധാകരനെപ്പറ്റി എഴുതിയതെല്ലാം അദ്ദേഹത്തിന്റെ തന്നെ അവകാശവാദങ്ങളാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ വിശേഷണങ്ങളാണ്. കണ്ണൂരിനകത്തും പുറത്തുമുള്ള ഒരു വലീയവിഭാഗത്തിന്റെ ധാരണയും അങ്ങനെതന്നെ. പക്ഷെ, എന്താണ് സത്യം?

തെരെഞ്ഞെടുപ്പ് കണക്കുകളിലൂടെ ഒരു അന്വേഷണം നടത്തിനോക്കാം.കണ്ണൂര്‍ ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലുടെ. 1982 മുതല്‍ 2006 വരെ നടന്നിട്ടുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകള്‍. 1982 ഒരു നല്ലവര്‍ഷമാണ്. രണ്ട് മുന്നണികളുടെയും അടിസ്ഥാന ഘടന രൂപപ്പെട്ടത് അന്ന് മുതലാണ്. കൂടാതെ കെ സുധാകരന്‍ ജനാതാപാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സില്‍ചേര്‍ന്നത് 1982ന് ശേഷമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് - സുധാകരന്‍ വരുന്നതിനു മുമ്പും വന്നതിനുശേഷവും എന്ന രീതിയില്‍ കൃത്യമായി താരതമ്യം ചെയ്യാന്‍ നല്ല സൌകര്യം.

ഒരു കണ്‍ഫ്യൂഷന്‍ ആദ്യമേ ഒഴിവാക്കേണ്ടതുണ്ട്. കണ്ണൂര്‍ എന്ന് ഞാന്‍ എഴുതുന്നത് കണ്ണൂര്‍ നിയമസഭാമണ്ഡലത്തെ മാത്രമാണ്. കണ്ണൂര്‍ജില്ലയെ മൊത്തത്തില്‍ പരാമര്‍ശിക്കുമ്പോള്‍ ജില്ല എന്ന് മാത്രമായിരിക്കും എഴുതുക. അതായത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ജില്ലയിലെ പത്ത് നിയമസഭാമണ്ഡലങ്ങളില്‍ ഒന്ന് മാത്രമായ കണ്ണൂരിലാണ്.

ഇനി പത്ത് നിയമസഭാ മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ്കണക്കുകളിലൂടെ ഒന്ന് സഞ്ചരിക്കാം. ഔദ്യോഗികക്രമമല്ല, എനിക്ക് സൌകര്യം എന്ന് തോന്നിയ ക്രമത്തിലാണ് സഞ്ചാരം. ക്രമനിയമം ബാധകമല്ലാത്ത ഗണിതക്രിയയാണിത്.

1.എടക്കാട്
1982 മുതല്‍ 2006 വരെ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികള്‍ക്ക് ലഭിച്ച വോട്ട് ശതമാനത്തില്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക:


സത്യത്തില്‍ സുധാകരന്റെ സ്വന്തം തട്ടകം എടക്കാടാണ്. 1982ല്‍ ജനതാപാര്‍ട്ടിക്കാരനായി ഇവിടെ മത്സരിച്ച് തോറ്റു. 91ല്‍ സി പി എം കരുത്തന്‍ ഒ. ഭരതനെതിരെ ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തി. ഇരുന്നൂറ്റി ചില്ല്വാനം വോട്ടിന്റെ തോല്വി. വോട്ടര്‍പട്ടികയില്‍ ക്രമക്കേട്, കള്ളവോട്ട് ഒക്കെ ആരോപിച്ച് ഈ ഫലത്തിനെതിരെ സുധാകരന്‍ കോടതിയിലെത്തി. ഹൈക്കോടതിയില്‍നിന്നും അനുകൂല വിധിയും സമ്പാദിച്ചു. മനോരമയുടെ നേരെ ചൊവ്വേയില്‍ ഈ വിധിയെപ്പറ്റിയാണെന്ന് തോനുന്നു, കേരളത്തില്‍ ആദ്യമായി ഒരു തെരെഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയില്‍ വിജയം കണ്ടവനാണ് താന്‍ എന്ന് സുധാകരന്‍ വീരവാദം പറയുന്നത്കേട്ടു. പക്ഷെ കഥയുടെ ശേഷഭാഗം എന്തെന്നാല്‍ ഒ ഭരതന്‍ സുപ്രീംകോടതിയില്‍ പോവുകയും ഹൈക്കോടതി വിധി റദ്ദാക്കപ്പെടുകയും ചെയ്തു. ഈ 91ലെ തെരെഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകസഭാ തെരെഞ്ഞെടുപ്പും ഒപ്പം നടന്ന വര്‍ഷമാണത്. സുധാകരനെ തോല്‍പ്പിച്ചപ്പോള്‍തന്നെ ഈ നിയമസഭാമണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് ഭൂരിപക്ഷം നല്‍കുകയും ചെയ്തു. സുധാകരന്‍ ഉശിരുള്ള ആണ്‍കുട്ടിയായിരുന്നെങ്കില്‍ 1996ല്‍ ഇവിടെ വീണ്ടും മത്സരിച്ച് ജയിക്കണമായിരുന്നു. അതല്ല ഉണ്ടായത്. അദ്ദേഹം സുരക്ഷിതമണ്ഡലമായ കണ്ണൂരിലേക്ക് മാറി. 1996ല്‍ എം വി ജയരാജന്‍ മത്സരിക്കുന്നതോടെ എടക്കാട് പൂര്‍ണ്ണമായും ഒരു സി പി എം കോട്ടയായി മാറി. 2001 ലും വന്‍ വിജയം ആവര്‍ത്തിച്ച സി പി എം 2006ല്‍ ഈ മണ്ഡലം രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കുകയായിരുന്നു.


കണ്ണൂര്‍
കോണ്‍ഗ്രസ്സിന്റെ കേരളത്തിലെതന്നെ ഏറ്റവും വലീയ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. ഇന്നേവരെ ഇടതുസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടില്ല. ലീഗ് ഇടതുപക്ഷത്തായിരുന്നപ്പോള്‍പോലും. കണ്ണൂരിന്റെ പോക്ക് എങ്ങനെയായിരുന്നെന്ന് പട്ടിക കാണുക


91ല്‍ വീരശൂരപരാക്രമി സുധാകരന്‍ സുരക്ഷിതത്വം തേടി ഇവിടെയെത്തുന്നതിനുമുമ്പ് സൌമ്യപ്രകൃതക്കാരനായ എന്‍ രാമകൃഷണനായിരുന്നു ഇവിടത്തെ എം എല്‍ എ. അതിനും മുമ്പ് മറ്റൊരു പാവം മനുഷ്യന്‍. ചെരുപ്പുപോലും ഇടാതെ കണ്ണൂര്‍ മുഴുവന്‍ നടന്നുസഞ്ചരിച്ചിരുന്ന ഗാന്ധിയന്‍ പി. ഭാസ്കരന്‍. അദ്ദേഹത്തെ ഒതുക്കാന്‍ ഒരു സി പി എം ഭീകരതയും ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹത്തെപ്പോലെ പൊതുസമ്മതനായ ഒരാള്‍ കണ്ണൂരിലെ സി പി എം ല്‍ ഉണ്ടായിരുന്നു - ടി കെ ബാലന്‍. ബാലേട്ടന്റെ വീട് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകന്റെ ഒരു കണ്ണ് പോയി.


96ല്‍ എടക്കാട് സുധാകരന്‍ കാണിക്കാതിരുന്നതിലും വലീയ ധീരത പക്ഷെ ഇത്തവണ സി പി എം കാണിക്കുന്നു. കോണ്‍ഗ്രസ്സിന്റെ വന്‍ കോട്ടയില്‍ ഒരു സംസ്ഥാനനേതാവായ എം വി ജയരാജനെ മത്സരിപ്പിക്കുന്നു.ഇരിക്കൂര്‍
ജില്ലയുടെ പേര് ഇരിക്കൂര്‍ എന്നായിരുന്നെങ്കില്‍ പിണറായിയുടെ തട്ടകത്തില്‍ അങ്ങോരെ മലര്‍ത്തിയടിച്ചവന്‍ എന്ന് വിശേഷിപ്പിക്കാന്‍ സുധാകരനേക്കാള്‍ യോഗ്യനായ ഒരാളുണ്ടാകുമായിരുന്നു - കെ സി ജോസഫ്!! കാരണം തെരെഞ്ഞെടുപ്പ്കാലത്ത് ചങ്ങനാശ്ശേരിയില്‍ നിന്നും വണ്ടികയറി കെ സി ജോസഫ് ഇവിടെയെത്തും. ജയിച്ചുപോകും. അത്രകണ്ട് യു ഡി എഫ് മണ്ഡലമാണ് ഇത്. ഇനി കണക്കുകള്‍ നോക്കാം.
പേരാവൂര്‍
പേരാവൂര്‍ കോണ്‍ഗ്രസ്സ് മുന്നണിക്ക് നേരിയ മുന്തൂക്കം ഉണ്ടായിരുന്നതായി കാണാം. പട്ടിക കാണുക.

പെരിങ്ങളം
പെരിങ്ങളത്ത് 82ല്‍ ഇടതിന് വലീയ വോട്ട് കിട്ടി. 87 മുതലുള്ള പാറ്റേണാണ് മണ്ഡലത്തിന്റെ സ്വഭാവമായി കണക്കാക്കാവുന്നത്. ഇരുമുന്നണികളും തുല്യശക്തികളായിരുന്നു ഇവിടെ.


തലശ്ശേരി
പെരിങ്ങളത്തേത് പോലെ തലശ്ശേരിയിലും 82ല്‍ ഇടതിന് വന്‍ മാര്‍ജിന്‍ ഉണ്ടായി. മണ്ഡലത്തിന്റെ സ്വഭാവം 87മുതലുള്ള പാറ്റേണ്‍ അനുസരിച്ച് നിര്‍ണ്ണയിക്കാനാവും.അഴീക്കോട്
ഇടത്പക്ഷത്തിന് വ്യക്തമായ മുന്തൂക്കമുള്ള എന്നാല്‍ യു ഡി എഫ് ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന മണ്ഡലമാണ് അഴീക്കോട്. 87ല്‍ സി എം പി രൂപീകരിച്ചവേളയില്‍ എം വി രാഘവനിലൂടെ യു ഡി എഫ് ജയിച്ചിട്ടുമുണ്ട്.

അടുത്ത മൂന്ന് മണ്ഡലങ്ങള്‍ - കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍- മൂന്നും സി പി എംന്റെ ശക്തികേന്ദ്രങ്ങളാണ്.


കൂത്തുപറമ്പ്

തളിപ്പറമ്പ്

10. പയ്യന്നൂര്‍പത്തുമണ്ഡലങ്ങളുടെയും ചിത്രം ആയി. ഇനി ജില്ലയെ മൊത്തത്തിലെടുത്താലുള്ള കണക്കുകള്‍ എങ്ങനെയെന്ന് നോക്കുക.

1982നെയും 2006നെയും മാത്രം നോക്കുമ്പോള്‍ നേരിയരീതിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി എന്ന് തോന്നാം. എന്നാല്‍ 82ലെ തെരെഞ്ഞെടുപ്പുല്‍ തലശ്ശേരി, പെരിങ്ങളം, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ അത്യധികമായ മാര്‍ജിനിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ആ വലീയ മാര്‍ജിന്‍ ശരാശരിയെ സ്വാധീനിച്ചതാണ്. എന്തായിരുന്നു അന്ന് അങ്ങനെ സംഭവിക്കാനുള്ള കാരണം എന്നറിയില്ല. എന്തായാലും അത് വേറിട്ട ഒരു കാര്യം എന്നല്ലാതെ ഒരു വോട്ടിംഗ് പാറ്റേണില്‍ ഉള്‍പ്പെടുത്താനാവില്ല. അതുകൊണ്ട്തന്നെ ജില്ലയുടെ സ്വഭാവപരിണാമം മനസ്സിലാക്കാന്‍ 1987 മുതലുള്ള കണക്കുകളാണ് ഉത്തമം.

കണ്ണൂരിലെ കോണ്‍ഗ്രസ്സ്, സുധാകരന്റെ വരവിനു ശേഷം - ഇങ്ങനെ സമ്മറൈസ് ചെയ്യാം.

  • ഉറച്ച കോണ്‍ഗ്രസ്സ് കോട്ടകളായിരുന്ന കണ്ണൂരിലും ഇരിക്കൂറിലും കനത്ത വെല്ലുവിളി നേരിടുന്നു
  • നേരിയ മുന്തൂക്കം ഉണ്ടായിരുന്ന പേരാവൂരും പെരിങ്ങളവും ഇടത്തോട്ട് ചാഞ്ഞുകഴിഞ്ഞിരിക്കുന്നു
  • ഒന്നാഞ്ഞുപിടിച്ചാല്‍ നേട്ടങ്ങളുണ്ടാക്കാമായിരുന്ന എടക്കാടും അഴീക്കോടും ഉറച്ച ഇടതുമണ്ഡലങ്ങളായി മാറിയിരിക്കുന്നു
  • തലശ്ശേരിയില്‍മാത്രം അല്പം മുന്നേറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ ബി ജെ പിക്ക് 65% വോട്ടിന്റെ കുറവുണ്ടായി എന്നോര്‍ത്താല്‍ ഈ മുന്നേറ്റത്തിന്റെ കാരണം വ്യക്തം
  • അല്പമൊക്കെ പൊരുതിയിരുന്ന പരമ്പരാഗത സി പി എം ശക്തികേന്ദ്രങ്ങളായ കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ അതി ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നു

എല്ലാം കള്ളവോട്ടും ബൂത്തുപിടുത്തവുമല്ലേ എന്ന സ്ഥിരം പല്ലവി പാടാനൊരുങ്ങുന്നവര്‍ക്ക് 2006ലെ തെരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അന്നത്തെ ഡി സി സി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പത്രസമ്മേളനം ഓര്‍ക്കാം. കണ്ണൂരിലെ ജനങ്ങള്‍ ഇതാദ്യമായി സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്തു എന്നാണ് സണ്ണി പറഞ്ഞത്. ഏറ്റവും ദയനീയ പരാജയവും കോണ്‍ഗ്രസ്സിനുകിട്ടിയത് ആ തെരെഞ്ഞെടുപ്പില്‍!

നാല്‍പ്പതുകളിലെയോ മറ്റോ കാര്യമാണ്. സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപ്പിള്ള കണ്ണൂരില്‍ ബസ്സിറങ്ങുന്നു. കാത്തിരുന്ന ഗുണ്ടകള്‍ അദ്ദേഹത്തെ പൊതിരെ മര്‍ദ്ദിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പദ്മനാഭന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നത്രെ. ഇതിനെ ആസ്പദമാക്കി അദ്ദേഹം ഒരു കഥയും എഴുതിയിട്ടുണ്ട്. ടി പദ്മനാഭന്റെ ഒരഭിമുഖത്തില്‍നിന്നും അദ്ദേഹം തന്നെ പറയുന്നത് കേട്ടതാണ്. അതെന്തോ ആവട്ടെ, വാര്‍ത്താവിനിമയോപാധികള്‍ നാമമാത്രമായിരുന്ന അക്കാലത്ത് കൃഷ്ണപ്പിള്ളയെപ്പോലെ ഒരു നേതാവ് പട്ടാപ്പകല്‍ ഇത്ര ആസൂത്രിതമായി ആക്രമിക്കപ്പെടുമെങ്കില്‍ അന്നാട്ടിലെ സാദാ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ എത്രകണ്ട് അനുഭവിച്ചിട്ടുണ്ടാവും എന്ന് ആലോചിച്ചുനോക്കൂ. സി പി എം എന്ന പാര്‍ട്ടിയെ അന്നത്തെ അതേ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം കോണ്‍ഗ്രസ്സിലുണ്ട്. അവരുടെ ഊര്‍ജ്ജവും ആവേശവും കേടാതെ സൂക്ഷിക്കുക എന്നതാണ് കെ സുധാകരന്‍ ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറുകള്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുക. അതില്‍ ഹീറോയായി അഭിനയിക്കുക. ഇതിനിടയില്‍‍‍ കണ്ണൂരിലെ കോണ്‍ഗ്രസ്സ് ആരോഗ്യം ചോര്‍ന്ന് ശുഷ്കിച്ചുകോണ്ടേയിരിക്കുന്നു.

ഇതൊന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലാവില്ല. അല്ലെങ്കിലും നേരാംവണ്ണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയുമോ. പിന്നെ പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാനാവുമെങ്കില്‍ അതിനായി ഒരു ശ്രമം.

തെരെഞ്ഞെടുപ്പ് കണക്കുകള്‍ക്ക് അവലംബം keralaassembly.org

19 comments:

ജിവി/JiVi said...

നേരാംവണ്ണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയുമോ. പിന്നെ പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാനാവുമെങ്കില്‍ അതിനായി ഒരു ശ്രമം.

മൂര്‍ത്തി said...

പ്രസക്തം ജിവി.

ചരിത്രം എന്നത് “അന്തകാലത്തെ സി.പി.എം/ഇടതുപക്ഷം നല്ലത് ” എന്നു പറയാന്‍ മാത്രമുള്ള സംഗതിയാണല്ലോ പലര്‍ക്കും..

Radhakrishnan said...

athu seri angane okke anu karyangal...hm,,kollalo

സത said...

കണ്ണൂരില്‍ മാത്രമല്ല, സഖാക്കള്‍ കാണിക്കുന്ന എല്ലാ ഗുടായിപ്പുകള്‍ക്കും 'ചരിത്രങ്ങളുടെയും' 'കണക്കുകളുടെയും' ന്യായീകരണങ്ങള്‍ കൊണ്ടുവരാന്‍ ഇത്ര എളുപ്പമാണെന്നും മനസ്സിലായി!!

ജിവി/JiVi said...

സത,
ചരിത്രങ്ങളെയും കണക്കുകളെയും കൊമയിലിട്ടത് മനസ്സിലായില്ല. ഞാനിവിടെ അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നാണോ!

കണക്കുകള്‍ പറയുന്നത് എഴുതാന്‍ എളുപ്പമാണ്. ഞാന്‍ അത് മാത്രമാണ് ചെയ്തത്.

ഞാന്‍ said...

നന്നായിട്ടുണ്ട്

absolute_void(); said...
This comment has been removed by the author.
absolute_void(); said...

tracking

ഗോപ്യന്‍ said...

ജീവി,നല്ല അവലോകനം.
കഴിഞ്ഞ ലോകസഭ ഇലക്ഷന്‍ ഇടതുമുന്നണി ഭരണത്തില്‍ നടന്നതാണല്ലോ.എന്നിട്ടും കണ്ണൂര്‍ പാര്ലമെന്റ്റ് മണ്ഡലത്തില്‍ സുധാകരന്‍ ജയിച്ചു.അതുതന്നെ വലതുപക്ഷത്തിന്റെത് പൊറാട്ട് നാടകമാണ് എല്ലാ ഇലക്ഷന്‍ കാലത്തെതും എന്നും തെളിയിക്കുന്നു.
ഇതിനേക്കാള്‍ പ്രസക്തം 2005ലെ കൂത്ത്പറംബ്, അഴീക്കോട്‌ ഉപതെരഞ്ഞെടുപ്പാണ്.ഭരണം യുഡി.എഫ്‌, ഇലക്ഷന്‍ കമ്മിഷന്റെ ഒരുപാടു പ്രതിനിധികള്‍, മന്ത്രിസഭ മുഴുവന്‍ കണ്ണൂരില്‍ കേമ്പ്‌.കിടപ്പറയില്‍ പോലും കേമറ വച്ച് നിരീക്ഷണം. ഒരാള്‍ക്കൂട്ടത്തെയും ബൂത്തിനു അടുത്തെങ്ങും പ്രവേശിപ്പിച്ചില്ല. എല്ലാം ലീക്ക്‌ പ്രൂഫ്‌.ആ എലെക്ഷനില്‍ ആണ് 45,000വോട്ടിനു ജയരാജനും, മുപ്പതിനായിരത്തിനു പ്രകാശന്‍ മാഷും ജയിക്കുന്നത്.അപ്പോള്‍ വസ്തുത എന്താണെന്ന് വച്ചാല്‍,ശക്തമായ സുരക്ഷ ഉണ്ടായാല്‍,വലതു പക്ഷ മാധ്യമ മാധ്യമ ഉടായിപ്പുകളില്ലാതെ,ഭയമില്ലാതെ പോളിംഗ് നടന്നാല്‍ എല്‍.ഡി.എഫ്‌ കൂടിയ ഭൂരിപക്ഷത്തില്‍ ജയിക്കും എന്നതാണ്.
ജീവി പറഞ്ഞത് ശരിയാണ്, 1987 ല് തളിപ്പറമ്പില്‍ കെ.കെ.എന്‍ പരിയാരം വെറും 2200 വോട്ടിനാണ് ജയിച്ചത്, പയ്യന്നൂരില്‍ 6000വോട്ടിനും. അഴീക്കോട് ആടിക്കളിക്കുന്ന മണ്ഡലമായിരുന്നു 80കളില്‍ വരെ. കൂത്തുപരംബിലും ഭൂരിപക്ഷം 6000-8000 ആയിരുന്നു ഒന്നര പതിറ്റാണ്ട് മുമ്പ് വരെ. എടക്കാടും ഉറപ്പില്ലാത്ത മണ്ഡലമായിരുന്നു.
(1)സുധാകരന്‍ സജീവമായതോടെ,(2) വീഡിയോ കേമറകളുടെ വ്യാപക ഉപയോഗത്തിന് ശേഷം (ഇലക്ഷന്‍ കമ്മിഷനും,മാധ്യമങ്ങളും) പയ്യന്നൂര്‍,തളിപ്പരംപ്‌, കൂത്ത്പറംബ് ഒക്കെ ഭൂരിപക്ഷം 20,000 നു മേലോട്ടായി, എടക്കാട് ,അഴീക്കോട് ഷുവര്‍ സീറ്റായി മാറി.പെരിങ്ങലവും തതൈവ.കണ്ണൂരും ഇരിക്കൂരും യുഡിഎഫ് തട്ടിമുട്ടി രക്ഷപ്പെടുന്നു.
മാധ്യമങ്ങള്‍ക്കും ഇതൊന്നും അറിയാത്തതല്ല.അവരുടെ രാഷ്ട്രീയം കൊണ്ട് സുധാകരന്റെ രാഷ്ട്രീയം
(കൊണ്ഗ്രെസ്സിന്റെ അല്ല)നിലനിന്നു പോകുന്നു. യു.ഡി.എഫിന്റെത് ജില്ലയില്‍ കീഴോട്ടും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജിവി..

നന്നായി അവതരിപ്പിച്ചിരിക്കുന്നു.വളരെ വളരെ പ്രസക്തമായ പോസ്റ്റ്...ഒരു കോപ്പി സുധാകരന് അയച്ചു കൊടുത്താലോ?

ആശംസകൾ!

ആകാശ മിഠായി said...

ജിവി..
പൊളപൊളപ്പന്‍ പോസ്റ്റ‍ .ഗോപ്യന്‍ പറഞ്ഞതു പോലെ സുഡാ(ധാ)കര്ന്റെ രാഷ്ടീയം മാധ്യമങ്ങള്‍ ഏറ്റെടുത്തില്ലായിരുന്നെകില് സുധാകരന്‍ എം പി ആകുമായിരുന്നില്ല..

ആകാശ മിഠായി said...

"നാടു കാണാന്‍ കോലം കെട്ടി" http://theekolly.blogspot.com/2009/10/blog-post.html

പാതിരാഘാതകന്‍ said...

കണ്ണൂരില്‍ അത്തുള്ള കുട്ടിയേ ജയിക്കൂ എന്നത് മൂന്നരത്തരം.
പക്ഷേ സുധാകരന്‍ അത്തുള്ള കുട്ടിക്ക് സീറ്റുവാങ്ങിക്കൊടുത്തത് കാണുമ്പോ പഴയ കാക്കാ..പറഞ്ഞത് ഓര്‍മ്മ വരുന്നു.

“ഞമ്മക്കൊരു കട്ടന്‍ ചായേനും കുണ്ടനിക്കൊരു ബിരിയാണീം”

ജിവി/JiVi said...

മൂര്‍ത്തി, രാധാകൃഷ്ണന്‍, സത, ഞാന്‍, സെബിന്‍, ഗോപ്യന്‍, ആകാശമിഠായി എല്ലാവര്‍ക്കും നന്ദി.

സുനിലേ, സുധാകരന് ഇതൊക്കെ മാര്‍ക്സിസ്റ്റുകളേക്കാള്‍ നന്നായി അറിയാം. അങ്ങേരെ ഹീറോയാക്കി കൊണ്ടുനടക്കുന്ന കുറെ പാവപ്പെട്ട കോണ്‍ഗ്രസ്സുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ പറ്റിയ്യിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് സുധാകരനില്‍ നിന്നും രക്ഷപ്പെട്ടേനെ.

ജിവി/JiVi said...

ഒരു തമാശ കഴിഞ്ഞദിവസം കേട്ടത്:

ചോദ്യം:കഴിഞ്ഞ പാര്‍. തെരെഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ്സ് പറയുന്നു. അതിനെയും അതിജീവിച്ചാണോ സുധാകരന്‍ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്?

ഉ:കള്ളവോട്ട് പ്രവര്‍ത്തകരെക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിര്‍ബന്ധിച്ചു ചെയ്യിക്കുന്നതല്ലേ. സത്യത്തില്‍ അവര്‍ നല്ലവരാണ്. അല്ലാതെതന്നെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്കുകണ്ട് അവര്‍ പാര്‍ട്ടിയെ വെറുത്ത് കഴിയുകയാണ്. കൂടാതെ നിര്‍ബന്ധിച്ച് കള്ളവോട്ടും ചെയ്യിച്ചപ്പോള്‍ അവര്‍ ആ വോട്ടുകള്‍ സുധാകരന് ചെയ്തു.

സുബിന്‍ പി തോമസ്‌ said...

എന്തേ സത കണ്ണൂരിൽ അടക്കം ഉള്ള R S S അക്രമങ്ങളെ കണക്കു പോയിട്ടു കത്തി കൊണ്ടെങ്കിലും ന്യായീകരിക്കാമോ?

വിചാരം said...

അന്ധമായ സുധാകര പ്രേമം മൂലം അന്ധത ബാധിച്ച സുകുമാരേട്ടന്റെ അന്ധത ഇതുമൂലം മാറുമോ ആവോ :)

കെ.പി.സുകുമാരന്‍ (K.P.S.) said...

:)

abhilash attelil said...

പ്രസക്തം ഈ പോസ്റ്റ് .കൊള്ളാം ജീവി......