കെ സുധാകരന് കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ ഹൈജാക്ക് ചെയ്തതിനുശേഷം പടിപടിയായി അവിടെ കോണ്‍ഗ്രസ്സ് ക്ഷയിക്കുന്നതിന്റെ കണക്കുകളാണ് കഴിഞ്ഞപോസ്റ്റില്‍ ഞാന്‍ അവതരിപ്പിച്ചത്.
കോണ്‍ഗ്രസ്സ് തകരുന്നത് കണ്ണൂരുകാരനെ സംബന്ധിച്ച് വലീയ പ്രശ്നമല്ല. ഒരു കാലത്തും തങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ലാത്ത ഒരു പാര്‍ട്ടിയാണത് എന്ന് മറ്റെല്ലാത്തിടത്തെയും സാധാരണക്കാരെപ്പോലെ കണ്ണൂരുകാരായ സാധാരണക്കാര്‍ക്കും അറിയാം. വയലാര്‍ രവിതന്നെ കണ്ണൂരില്‍ വന്ന് പറഞ്ഞതെന്താ- സി പി എം കണ്ണൂരിലെ നെയ്ത്തുകാരെ മറന്നു എന്ന്. എന്ന് വെച്ചാല്‍ മുമ്പെങ്ങോ ഓര്‍ത്തിരുന്നു എന്നല്ലേ അര്‍ത്ഥം. പിന്നെ ഇപ്പോള്‍ മറന്നോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യാവുന്ന കാര്യമാണ്. ഡിബേറ്റബള്‍ ആന്റ് അര്‍ഗ്യൂയബള്‍ സ്റ്റേറ്റ്മെന്റ്. പക്ഷെ, കണ്ണൂരിലെ നെയ്ത്തുകാരെയോ ബീഡിത്തൊഴിലാളികളിയോ ഏതെങ്കിലും തൊഴിലാളികളെയോ ഏതെങ്കിലും കാലത്ത് ഓര്‍ത്തിരുന്നു എന്ന് വയലാര്‍ രവിയോ ഏതെങ്കിലും കോണ്‍ഗ്രസ്സ് നേതാവോ അവകാശപ്പെടാത്ത സ്ഥിതിക്ക് കോണ്‍ഗ്രസ്സ് അവരെയൊന്നും മറന്നു എന്ന് ആക്ഷേപം ഉന്നയിക്കേണ്ടതില്ല.
കോണ്‍ഗ്രസ്സിനെ തകര്‍ത്തതോടൊപ്പം സുധാകരന് തകര്‍ത്തുകളഞ്ഞ മറ്റൊന്നുണ്ട്- കണ്ണൂരുകാരുടെ അന്തസ്സ്. തങ്ങള്‍ സംസ്കൃതചിത്തരാണെന്നും സൌഹാര്‍ദ്ദശീലരാണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കണ്ണൂരിനു പുറത്തുള്ള വലീയലോകത്ത് വിവിധകോണുകളില്‍ താമസിച്ച് ജോലിചെയ്യുന്ന ശരാശരി കണ്ണൂരുകാരന് കഷ്ടപ്പെടുകയാണ്.
ഇന്നലെ കോണ്‍ഗ്രസ്സിന്റെ കടുത്ത അനുഭാവിയായ, കണ്ണൂര്‍ നഗരവാസിയായ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. പുള്ളി പറഞ്ഞത് മുമ്പൊക്കെ കണ്ണൂരിലെ സി പി എം ‘ഭീകരതാണ്ഡവ’ത്തെക്കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ മറുപടിയായി പറഞ്ഞിരുന്നത് ഇങ്ങനെയാണ് - അതൊക്കെ സി പി എംന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ അവര്‍ ചെയ്തുകൂട്ടുന്നതല്ലേ, കണ്ണൂര്‍ പട്ടണത്തില്‍ ഇമ്മാതിരി ഒരു പ്രശ്നവുമില്ല. അതു നമ്മുടെ കോണ്‍ഗ്രസ്സിന്റെ കോട്ടയല്ലേ.
ഇപ്പോഴെന്തു പറയും. ഈ നടക്കുന്നു എന്ന് പറയുന്ന കോലാഹലങ്ങളൊന്നും പാര്‍ട്ടിഗ്രാമങ്ങളിലല്ല. യു ഡി എഫ് നു മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും.
വോട്ടര്‍ പട്ടികയില്‍ അസ്വഭാവികയുണ്ടത്രെ! ഉണ്ടായിരുന്നു, ഇല്ലാത്ത ആറായിരത്തോളം വോട്ടുകളുണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് അതു സംബന്ധിച്ച് പരാതി കിട്ടി. അവരത് അന്വേഷിച്ച് ബോധ്യപ്പെട്ട് നീക്കം ചെയ്തു. അതിന്റെ വര്‍ക്ക് ഷീറ്റ് എല്ലാ രാഷ്റ്റ്രീയകക്ഷികള്‍ക്കും അയച്ചുകൊടുത്തു. ഒബ്ജെക്ഷനുകള്‍ കേള്‍ക്കാന്‍ ദിവസവും നല്കി. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു നാടകം. വിശദാംശങ്ങളിലേക്ക് ആഴത്തില്‍ കടക്കാന്‍ വിമുഖരായ ബഹുഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനായി, നിര്‍ലോഭമായ മാധ്യമസഹായത്തോടെ ഒരു ആക്ഷന്‍ ത്രില്ലര്‍. സമയം കഴിഞ്ഞും ഓഫീസിലിരുന്ന് ജോലിചെയ്യുന്ന തഹസീല്‍ദാരടുത്ത്ചെന്ന് ഭീഷണി. നേരത്തെ ലഭ്യമായതിനുശേഷമുള്ള അപ്ഡേറ്റഡ് വര്ക്ക്ഷീറ്റ് അപ്പൊത്തന്നെ കിട്ടണമത്രെ.
പതിനായിരക്കണക്കിന് ട്രാന്‍സ്ഫര്‍ വോട്ടുകള്‍ എന്നായിരുന്നു മറ്റൊരു മുദ്രാവാക്യം. അന്തിമവോട്ടര്‍ പട്ടിക വന്നിരിക്കുന്നു. ആകെ 1370 ട്രാന്‍സ്ഫര്‍ വോട്ടുകള്‍. എ പി അബ്ദുള്ളക്കുട്ടിയും കെ സുധാകരനും ഈ 1370ല്‍ പെടും. അവരുടെ കുടുംബങ്ങളും. കൂടാതെ കോണ്‍ഗ്രസ്സിന്റെ വേറെയും പ്രാദേശിക നേതാക്കളുടെ പേരുകളും കേള്‍ക്കുന്നു. നാലഞ്ചുവര്‍ഷമായി സുധാകരന് കണ്ണൂര്‍ പട്ടണത്തില്‍തന്നെയാണത്രെ താമസം. ഈ നാലഞ്ചുവര്‍ഷത്തിനിടയില്‍ എത്ര തെരെഞ്ഞെടുപ്പുകള്‍ നടന്നു? അപ്പോഴൊന്നും വോട്ട് മാറ്റാതിരുന്നതെന്തുകൊണ്ട്? കാരണം വ്യക്തം. തങ്ങള്‍ക്ക് ആറായിരത്തോളം വ്യാജവോട്ടുള്ള കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലേക്ക് വോട്ട് മാറ്റേണ്ടതില്ല, പകരം സി പി എം കേന്ദ്രമായ എടക്കാട്തന്നെ തന്റെ വോട്ട് കിടന്നോട്ടെ എന്ന് കരുതി. ഇപ്പോള്‍ വാശിയേറിയ തെരെഞ്ഞെടുപ്പ് കണ്ണൂരില്‍മാത്രമായി നടക്കുമ്പോള്‍ വോട്ട് എടക്കാട്നിന്നും കണ്ണൂരിലേക്ക് മാറ്റി.
കോണ്‍ഗ്രസ്സിന്റെ ചിലവില്‍ സുധാകരന് ആക്ഷന്‍ ത്രില്ലറുകള്‍ നിര്‍മ്മിക്കുന്നു. സംവിധാനവും ഹീറോയുടെ വേഷവും സുധാകരനുതന്നെ. വില്ലന്‍ കഥാപാത്രം എപ്പോഴും സി പി എം. പടം പൊളിഞ്ഞ് നിര്‍മ്മാതാവ് കുത്തുപാളയെടുക്കുമ്പോഴും ഹീറോ ഹീറോയായി വിലസുന്നു. പല ആക്ഷന്‍ ഹീറോകളും യഥാര്‍ത്ഥത്തില്‍ വില്ലന്മാരാണെന്നും വില്ലന്മാരായി സ്ക്രീനില്‍ നിറയുന്നവരില്‍ പലരും ജീവിതത്തില്‍ നല്ല മനുഷ്യരാണെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ണൂരിലെ സുധാകരന് - സി പി എം ത്രില്ലറുകളുടെ കാര്യത്തിലെങ്കിലും അത് ശരിയാണെന്ന് അടുത്ത്നിന്ന് നോക്കുമ്പോള്‍ പറയേണ്ടിവരുന്നു. നിലവാരമില്ലാത്ത സിനിമകള്‍ സിനിമാരംഗത്തെതന്നെ അധപതിപ്പിക്കുന്നതുപോലെ സുധാകരന്റെ നിലവാരമില്ലാത്ത കളികള്‍ കണ്ണൂരിന്റെ അന്തസ്സ് കെടുത്തുന്നു.
5 comments:
കഷ്ടം!
ഇതെന്ത് ജനാധിപത്യം ഇവിടെ പോസ്റ്റിയിട്ടുണ്ട്.
കൃത്രിമം പട്ടികയിലോ വോട്ടിലോ? ഇവിടെ
പരസ്യമാണെന്നു കരുതല്ലേ ജിവി.
കണ്ണൂരുകാര് സഹ്രദയരാണെന്നു തെളിയിക്കാന്‍ കഷ്ടപ്പെട്ടോട്ടു പക്ഷെ കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ തലയും ഉടലും ഒന്നിച്ചു വച്ചു നടക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണക്കാരന്‍ ഒരൊറ്റ ഒരാള്‍ ആണു... കെ സുധാകരന് മാത്രം. പുള്ളിക്കിച്ചിരെ സംസ്കാരം കുറഞ്ഞോട്ട്. കമ്യൂണിസ്റ്റുകാരനും, ബിജെപ്പിക്കാരനും ഒക്കെ എന്തോന്നു യോഗ്യത ആണെടോ ഈ ലോകത്തു മറ്റൊരാളെ അയ്യാള് കോണ്‍ഗ്രസ് ആണേല്‍ പോലും അധിക്ഷേപിക്കാന്‍ ഉള്ള യോഗ്യത???? രണ്ടു കൂട്ടര്‍ക്കും ഒരു പട്ടിയുടെ വില പോലും ലോകത്തു ആരും കല്‍പ്പിക്കുന്നില്ല.
ജനശക്തി,
ജനശക്തിക്ക് എന്റെ ബ്ലോഗില്‍ പരസ്യം ചെയ്യണമെന്ന് ഞാന്‍ കരുതുമോ?
വിന്‍സ്,
എന്റെ തൊട്ടുമുമ്പിലത്തെ പോസ്റ്റ് ഒന്ന് വായിച്ചുനോക്കണം. ഇതേപോസ്റ്റില്‍ ആദ്യ ഖണ്ഡികയില്‍തന്നെ അതിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്. സുധാകരന് കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ എന്തു ചെയ്ത് എന്ന് അതില്‍ കണക്കുകൊടുത്തിട്ടുണ്ട്.
പിന്നെ കണ്ണൂരില്‍ പട്ടിക്ക് നല്ല വിലയുണ്ട്. കണ്ണൂരുകാരുടെ പ്രധാനദൈവം മുത്തപ്പന്റെ സന്തതസഹചാരിയാണ് പട്ടി. കണ്ണൂരില്‍ മാത്രമല്ല ലോകത്ത് മിക്ക സ്ഥലങ്ങളിലും പട്ടിക്ക് നല്ല വിലതന്നെയാണ്.
സത,
സഹതാപത്തിനു നന്ദി.
പക്ഷെ കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ തലയും ഉടലും ഒന്നിച്ചു വച്ചു നടക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണക്കാരന്‍ ഒരൊറ്റ ഒരാള്‍ ആണു... കെ സുധാകരന് മാത്രം.
കണ്ണൂരിൽ സി പി എമ്മുകാർ കൊന്ന എത്ര കംഗ്രസ്സുകാർ ഉണ്ടു ആവൊ..
സേവറി നാണുവിനെയും നാൽപാടി വാസുവിനെയും ഒക്കെ ഒർത്തു പോയി. പിന്നെ സുധാകരനെ സമ്മതിക്കണം, അക്രമം നടത്താനുള്ള കഴിവുള്ള ചുരുക്കം ചില കാംഗ്രസ്സുകാരിൽ ഒരാൾ എന്ന നിലയിൽ. ഗുണ്ടകളായ ബന്ധുക്കളെ കഴിഞ്ഞ തെരഞ്ഞെടുപ്പിനു കൊണ്ടുവന്നു പരിചയപ്പെടുതിയിരുന്നല്ലോ..
Post a Comment